ഷൂട്ടിങ് ലോകകപ്പ്; മനു ഭാക്കര്‍-സൗരഭ് ചൗധരി ടീമിന് സ്വര്‍ണം

മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ടാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. 483.4 പോയിന്റ് നേടിയാണ് സഖ്യം സ്വര്‍ണം നേടിയത്.

ഷൂട്ടിങ് ലോകകപ്പ്; മനു ഭാക്കര്‍-സൗരഭ് ചൗധരി ടീമിന് സ്വര്‍ണം

ന്യൂഡല്‍ഹി: ഐഎസ്എസ്എഫ് ഷൂട്ടിംങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ടാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. 483.4 പോയിന്റ് നേടിയാണ് സഖ്യം സ്വര്‍ണം നേടിയത്. വ്യക്തിഗത ഇനത്തില്‍ സൗരഭ് നേരത്തെ സ്വര്‍ണം നേടിയിരുന്നു.

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് സൗരഭ് സ്വര്‍ണം നേടിയത്. വ്യക്തിഗത ഇനത്തില്‍ മനു ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നില്ല. മെഡല്‍ നേട്ടത്തോടെ മികസഡ് ടീമിനത്തില്‍ ഇന്ത്യ ഒളിംപിക്‌സിന് യോഗ്യത നേടി. ഈയിനത്തില്‍ ചൈന വെള്ളിയും കൊറിയ വെങ്കലവും നേടി. ഇതുവരെ ഇന്ത്യ മൂന്ന് സ്വര്‍ണമാണ് നേടിയത്. 10 മീറ്റര്‍ എയര്‍റൈഫിളില്‍ അപൂര്‍വ്വി ചന്ദേല നേരത്തെ സ്വര്‍ണം നേടിയിരുന്നു.

RELATED STORIES

Share it
Top