Others

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബാഡ്മിന്റണ്‍ മിക്‌സഡ് ഇനത്തില്‍ വെള്ളി

സീമാ പൂനിയ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബാഡ്മിന്റണ്‍ മിക്‌സഡ് ഇനത്തില്‍ വെള്ളി
X


ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ മിക്‌സഡ് ഇനത്തില്‍ ഇന്ത്യക്ക് വെള്ളി. സ്വര്‍ണ്ണ പ്രതീക്ഷ ഉണ്ടായിരുന്ന ഇനത്തിലാണ് ടീം വെള്ളി നേടിയത്. ഫൈനലില്‍ മലേഷ്യയോട് 3-1ന് പരാജയപ്പെടുകയായിരുന്നു. ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും കിഡംബി ശ്രീകാന്ത്- സാത്‌വിക് രാജ് ചിരാഗ് ഷെട്ടി സഖ്യവും ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. മല്‍സരത്തില്‍ പി വി സിന്ധു ജയിച്ചിരുന്നു.

വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യക്ക് ഇന്ന് നിരാശയായിരുന്നു ഫലം. സീമാ പൂനിയ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

വെയ്റ്റ്‌ലിഫ്റ്റിങില്‍ വികാസ് ഠാക്കൂര്‍ വെള്ളി നേടി. നിലവില്‍ 13 മെഡലുകളുമായി ഇന്ത്യ ആറാം സ്ഥാനത്താണുള്ളത്. അഞ്ച് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയത്.




Next Story

RELATED STORIES

Share it