ചെസ് ലോകകപ്പ് കിരീടം പ്രഗ്നാനന്ദ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ ?; ഇന്ന് ട്രൈബ്രേക്കര്‍

ബാകു: ഇന്ത്യയുടെ പ്രഗ്‌നാനന്ദയും നോര്‍വേ താരം മാഗ്‌നസ് കാള്‍സനും ചെസ് ലോകകപ്പ് ഫൈനലിന്റെ ടൈ ബ്രേക്കറില്‍ ഏറ്റുമുട്ടും. വൈകിട്ട് മൂന്നരയ്ക്കാണ് ടൈ ബ്രേക്കര്‍ തുടങ്ങുക. ഫൈനലിലെ രണ്ട് മത്സരവും സമനിലയില്‍ അവസാനിച്ചതോടെയാണ് ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടത്. ആദ്യമത്സരത്തില്‍ മുപ്പത്തിയഞ്ചും രണ്ടാംമത്സരത്തില്‍ മുപ്പതും നീക്കത്തിനൊടുവില്‍ ഇരുവരും സമനില സമ്മതിച്ചു. രണ്ടാം മത്സരത്തില്‍ വെളുത്ത കരുക്കളുടെ ആനുകൂല്യമുണ്ടായിട്ടും കാള്‍സണ്‍ കളി സമനിലയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ആരോഗ്യ പ്രശ്‌നവും റാപ്പിഡ് ചെസ്സിലെ കരുത്തുമായിരുന്നു കാരണം.

ക്വാര്‍ട്ടറിലും സെമിയിലും പ്രഗ്‌നാനന്ദയുടെ വിജയം ടൈ ബ്രേക്കറിലൂടെയായിരുന്നു. സെമിയില്‍ തോല്‍പിച്ചത് ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയാണ്. ഇതിന് മുന്‍പ് ലോക രണ്ടാം നമ്പര്‍താരം ഹികാരു നകാമുറയെയും തോല്‍പിച്ചു. ലോകറാങ്കിംഗില്‍ 29ാം സ്ഥാനക്കാരനായ പ്രഗ്‌നാനന്ദ, വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. ലോക റാങ്കിംഗില്‍ ഒന്നാമനായ കാള്‍സനും ആദ്യ ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ടൈ ബ്രേക്കറിന് എത്തുന്നത്.
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില്‍ എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMT