Others

വേള്‍ഡ് ആര്‍ട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്കില്‍ പങ്കെടുക്കാനുള്ള ഇസ്രായേലിന്റെ അപ്പീല്‍ നിരസിച്ച് കായിക തര്‍ക്ക പരിഹാര കോടതി

വേള്‍ഡ് ആര്‍ട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്കില്‍ പങ്കെടുക്കാനുള്ള ഇസ്രായേലിന്റെ അപ്പീല്‍ നിരസിച്ച് കായിക തര്‍ക്ക പരിഹാര കോടതി
X

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നടക്കാനിരിക്കുന്ന വേല്‍ഡ് ആര്‍ട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്കില്‍ പങ്കെടുക്കാനുള്ള ഇസ്രായേലിന്റെ അപ്പീല്‍ നിരസിച്ച് കായിക തര്‍ക്ക പരിഹാര കോടതി(കോര്‍ട്ട് ഓഫ് ആര്‍ബിട്ടറേഷന്‍ ഫോര്‍ സ്‌പോര്‍ട്ട്). ലോക ചാംപ്യന്‍ഷിപ്പിനായി ഇസ്രായേലി ജിംനാസ്റ്റുകള്‍ക്ക് വിസ അനുവദിക്കില്ലെന്ന് ഇന്തോനേഷ്യ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേല്‍ ഫെഡറേഷന്‍ കായിക കോടതിയെ സമീപിക്കുകയായിരുന്നു. ഇസ്രായേലിനെ പങ്കെടുപ്പിക്കാത്ത പക്ഷം ചാംപ്യന്‍ഷിപ്പ് മറ്റ് സ്ഥലത്തേക്ക് മാറ്റണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും കോടതി നിരസിക്കുകയായിരുന്നു. ഇസ്രായേലിന്റെ പങ്കാളിത്തതിന് ഇന്തോനേഷ്യയില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്നാണ് ഇസ്രായേലിന് വിസ നിഷേധിച്ചത്. ഞായറാഴ്ചയാണ് ചാംപ്യന്‍ഷിപ്പ് തുടങ്ങുന്നത്.





Next Story

RELATED STORIES

Share it