Others

ബിഡബ്ല്യൂഎഫ് ചാംപ്യന്‍ഷിപ്പ്; എച്ച് എസ് പ്രണോയ് ക്വാര്‍ട്ടറില്‍

ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് പ്രണോയ്.

ബിഡബ്ല്യൂഎഫ് ചാംപ്യന്‍ഷിപ്പ്; എച്ച് എസ് പ്രണോയ് ക്വാര്‍ട്ടറില്‍
X

മാഡ്രിഡ്; ബിഡബ്ല്യൂഎഫ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ക്വാര്‍ട്ടറില്‍ കടന്നു.ഡാനിഷ് താരം റാസമൂസ് ജെംക്കയെ മറികടന്നാണ് പ്രണോയിയുടെ നേട്ടം. ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് പ്രണോയ്. നേരത്തെ കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്‍, പി വി സിന്ധു എന്നിവരും ക്വാര്‍ട്ടറില്‍ കടന്നിരുന്നു. 16-21, 21-8, 22-20 എന്ന എന്ന സെറ്റുകള്‍ക്കാണ് താരത്തിന്റെ ജയം.ക്വാര്‍ട്ടറില്‍ സിംഗപൂരിന്റെ കീന്‍ യെ ലോയാണ് പ്രണോയിയുടെ എതിരാളി.




Next Story

RELATED STORIES

Share it