ഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് പുരുഷ ലോങ്ജംപില്‍ വെള്ളി മെഡല്‍ നേടി മലയാളി താരം എം.ശ്രീശങ്കര്‍. 8.19 മീറ്റര്‍ ചാടിയാണു താരത്തിന്റെ മെഡല്‍ നേട്ടം. മറ്റൊരു മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ വെങ്കലവും കരസ്ഥമാക്കി. 1500 മീറ്ററില്‍ അജയ് കുമാര്‍ സരോജിലൂടെ വെള്ളി മെഡലും ഇന്ത്യയ്ക്കാണ്. വനിതകളുടെ 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഹര്‍മിലാന്‍ ബെയ്ന്‍സും വെള്ളി മെഡല്‍ നേടി.
3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്‌ലെ സ്വര്‍ണം നേടി. ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. അവസാന ശ്രമത്തില്‍ 20.36 മീറ്റര്‍ ദൂരമാണ് തജീന്ദര്‍പാല്‍ സിങ് കൈവരിച്ചത്. ഇന്ത്യയുടെ 13ാം സ്വര്‍ണമാണിത്. ഡിസ്‌കസ് ത്രോയില്‍ 40 വയസ്സുകാരിയായ ഇന്ത്യന്‍ താരം സീമ പുനിയ വെങ്കല മെഡല്‍ നേടി. ഹെപ്റ്റാത്തലനില്‍ ഇന്ത്യന്‍ താരം നന്ദിനി അഗാസാര വെങ്കലം കരസ്ഥമാക്കി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നേടിയത് ഇന്ത്യയുടെ ജ്യോതി യാരാജിയാണ്.
വനിതകളുടെ 50 കിലോ വിഭാഗം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിഖാത് സരീന്‍ വെങ്കലം സ്വന്തമാക്കി. ഷൂട്ടിങ് ട്രാപ് ഇനത്തില്‍ പുരുഷ ടീമാണ് ഞായറാഴ്ച ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണം നേടിയത്. ക്യനാന്‍ ചെനായ്, പൃഥ്വിരാജ്, സ്വറവാര്‍ സിങ് എന്നിവരുള്‍പ്പെട്ട ടീമാണ് സ്വര്‍ണം വെടിവച്ചിട്ടത്. വനിതാ വിഭാഗത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടി. വനിതകളുടെ ഗോള്‍ഫില്‍ ഇന്ത്യന്‍ താരം അതിഥി അശോക് വെള്ളി മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് അതിഥി. ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ കൈനാന്‍ ചെനായ് വെങ്കലം നേടി. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയായി. ഷൂട്ടിങ്ങില്‍നിന്നു മാത്രം ഇന്ത്യ ആകെ നേടിയത് 22 മെഡലുകള്‍. 7 സ്വര്‍ണം, 9 വെള്ളി, ആറ് വെങ്കലം.
RELATED STORIES
തെലങ്കാനയില് പരാജയം സമ്മതിച്ച് ബിആര്എസ്; കോണ്ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്;...
3 Dec 2023 4:53 AM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല് കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല് കേസ്: ആസൂത്രണം ഒരുവര്ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില് ഇഡി ഉദ്യോഗസ്ഥന് പിടിയില്
2 Dec 2023 9:20 AM GMT