News

എംബാപെ മികച്ച ഫ്രഞ്ച് ഫുട്‌ബോള്‍ താരം

എംബാപെ മികച്ച ഫ്രഞ്ച് ഫുട്‌ബോള്‍ താരം
X

പാരീസ്: ഫ്രാന്‍സിലെ മികച്ച ഫുട്‌ബോള്‍ താരമായി എംബാപ്പെ. റാഫേല്‍ വരാനെയെയും അന്റോണിയോ ഗ്രീസ്മനെയും പിന്തള്ളിയാണ് ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്റെ മികച്ച താരമായി എംബാപ്പെ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ 2018 കെയ്‌ലിയന്‍ എംബാപെയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായി മാറിയിട്ടുണ്ട്. ഫ്രാന്‍സ് ദേശീയ ടീമിനും ഫ്രഞ്ച് ലീഗിലെ പിഎസ്ജി ക്ലബ്ബിനുമൊപ്പം താരം ഇക്കുറി മികച്ച നേട്ടങ്ങളാണ് സ്വന്തമാക്കിയത്.

റഷ്യയില്‍ നടന്ന ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിന് കപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് എംബാപെ തന്നെയായിരുന്നു. കൂടാതെ ബാലണ്‍ ദി ഓറില്‍ മികച്ച യുവതാരത്തിനുള്ള കോപ്പ പുരസ്‌കാരവും എംബാപെ സ്വന്തമാക്കിയിരുന്നു. ചെല്‍സിയുടെ എന്‍ഗോളോ കാന്റെയാണ് കഴിഞ്ഞ വര്‍ഷത്തെ ജേതാവ്. തിയറി ഹെന്റി അഞ്ചുതവണ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. ഫ്രാങ്ക് റിബറി, കരീം ബെന്‍സിമ എന്നിവര്‍ മൂന്ന് തവണ വീതവും.




Next Story

RELATED STORIES

Share it