News

കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കേരള ബ്ലാസ്റ്റേഴ്സ്എഫ്സിയുടെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി തുടരും

ആറാം സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി തുടരുന്നതില്‍ തങ്ങള്‍ക്ക് വളരെ ഏറെ സന്തോഷമുണ്ടെന്ന് കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് മാനേജിങ് ഡയറക്ടര്‍ പ്രവീണ്‍ അര്‍ജുനന്‍ പറഞ്ഞു. കിന്‍ഡര്‍ ഹോസ്പിറ്റല്‍ ഞങ്ങളുടെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണര്‍മാരായി തുടരുന്നതിനാല്‍ സീണണിലൂടനീളം മികച്ച ആരോഗ്യ സേവനങ്ങള്‍ തങ്ങള്‍ക്ക് ഉറപ്പാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കേരള ബ്ലാസ്റ്റേഴ്സ്എഫ്സിയുടെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി തുടരും
X

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിലും കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി തുടരും. സിംഗപ്പൂര്‍, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഇന്ത്യയില്‍ കൊച്ചി, ആലപ്പുഴ, ബെംഗളൂരു എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമാണ് കിന്‍ഡര്‍ മെഡിക്കല്‍ ഗ്രൂപ്പ്.ആറാം സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി തുടരുന്നതില്‍ തങ്ങള്‍ക്ക് വളരെ ഏറെ സന്തോഷമുണ്ടെന്ന് കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് മാനേജിങ് ഡയറക്ടര്‍ പ്രവീണ്‍ അര്‍ജുനന്‍ പറഞ്ഞു.

കെബിഎഫ്സി താരങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിന് ഞങ്ങളുടെ സ്പോര്‍ട്സ് മെഡിസിന്‍ ഡിപ്പാര്‍ട്ടമെന്റ് മികച്ച രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കെബിഎഫ്സിക്ക് ഈ വര്‍ഷം മികച്ച സീസണ്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രവീണ്‍ അര്‍ജുനന്‍ പറഞ്ഞു.കിന്‍ഡര്‍ ഹോസ്പിറ്റല്‍ ഞങ്ങളുടെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണര്‍മാരായി തുടരുന്നതിനാല്‍ സീണണിലൂടനീളം മികച്ച ആരോഗ്യ സേവനങ്ങള്‍ തങ്ങള്‍ക്ക് ഉറപ്പാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. കളിക്കളത്തിലെ പരിചരണം പോലെ കളത്തിന് പുറത്തും താരങ്ങളുടെ ശാരീരിക മുന്നൊരുക്കം പ്രധാനമാണ്. കിന്‍ഡര്‍ ഹോസ്പിറ്റലിന്റെ ഈ രംഗത്തെ തന്നെ ഏറ്റവും മികച്ച സര്‍വീസും, സ്റ്റാഫും, സജ്ജീകരണവും കൊണ്ട് ടീം സുരക്ഷിതമായ കരങ്ങളിലാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it