News

ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ഗോ​മ​തി മാ​രി​മു​ത്തു പ​രാ​ജ​യ​പ്പെ​ട്ടു

ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ഗോ​മ​തി മാ​രി​മു​ത്തു പ​രാ​ജ​യ​പ്പെ​ട്ടു
X

ചെ​ന്നൈ: ദോ​ഹ ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാംപ്യ​ന്‍​ഷി​പ്പി​ല്‍ 800 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​യി സ്വ​ര്‍​ണം നേ​ടി​യ ഗോ​മ​തി മാ​രി​മു​ത്തു ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. ബി സാംമ്പിള്‍ പ​രി​ശോ​ധ​ന​യി​ലും പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ നാ​ല് വ​ര്‍​ഷ​ത്തെ വി​ല​ക്ക് താ​രം നേ​രി​ടേ​ണ്ടി​വ​രും. അ​തോ​ടെ ഇ​ന്ത്യ​ക്ക് ല​ഭി​ച്ച സ്വര്‍​ണം ന​ഷ്ട​പ്പെ​ടും. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ചാംപ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ മൂ​ന്ന് സ്വ​ര്‍​ണ​വും ഏ​ഴ് വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു. എ ​സാംപി​ള്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​മി​ഴ്നാ​ട് താ​രം പ​രാ​ജ​യ​പ്പെ​ട്ട​ത്.മാ​ര്‍​ച്ച്‌ 15 മു​ത​ല്‍ 18വ​രെ പ​ട്യാ​ല​യി​ല്‍ ന​ട​ന്ന ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് അ​ത്‌​ല​റ്റി​ക്സി​നി​ടെ​യും ഗോ​മ​തി നാ​ഡ​യു​ടെ (നാ​ഷ​ണ​ല്‍ ആ​ന്‍റി ഡോ​പ്പിം​ഗ് ഏ​ജ​ന്‍​സി) പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ നി​രോ​ധി​ത മ​രു​ന്ന് ഉപ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു ഗോ​മ​തി​യു​ടെ പ്ര​തി​ക​ര​ണം. വാ​ര്‍​ത്ത​ക​ളി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​മ​റി​ഞ്ഞ​തെ​ന്നും അ​ത്‌​ല​റ്റി​ക് ഫെഡ​റേ​ഷ​നോ​ട് വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​രാ​ഞ്ഞ​താ​യും ഗോ​മ​തി പ​റ​ഞ്ഞു.

Next Story

RELATED STORIES

Share it