വിവാദ പരാമര്‍ശം: കോഹ്‌ലിക്ക് ആത്മനിയന്ത്രണം നഷ്ടമായതായി ആനന്ദ്
വിവാദ പരാമര്‍ശം നടത്തുമ്പോള്‍ കോഹ്‌ലിക്ക് ആത്മനിയന്ത്രണം നഷ്ടമായതായി ആനന്ദ് ആരോപിച്ചു. കോഹ്‌ലിക്ക് നിയന്ത്രണം നഷ്ടമായി, വികാരാതീതനായി ആദ്യം മനസ്സില്‍ തോന്നിയ കാര്യം വിളിച്ചുപറഞ്ഞു- ആനന്ദ് പ്രതികരിച്ചു.
മുംബൈ: ഇന്ത്യന്‍ താരങ്ങളെ ഇഷ്ടപ്പെടാത്തവര്‍ രാജ്യം വിടണമെന്ന വിരാട് കോഹ്‌ലിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്. വിവാദ പരാമര്‍ശം നടത്തുമ്പോള്‍ കോഹ്‌ലിക്ക് ആത്മനിയന്ത്രണം നഷ്ടമായതായി ആനന്ദ് ആരോപിച്ചു. കോഹ്‌ലിക്ക് നിയന്ത്രണം നഷ്ടമായി, വികാരാതീതനായി ആദ്യം മനസ്സില്‍ തോന്നിയ കാര്യം വിളിച്ചുപറഞ്ഞു- ആനന്ദ് പ്രതികരിച്ചു.
കോഹ്‌ലിക്ക് ലോകമെമ്പാടും ആരാധകരുണ്ടെന്നും അവരാരും സ്വന്തം രാജ്യംവിട്ട് ഇന്ത്യയിലേക്ക് വരില്ലെന്നും ആനന്ദ് പരിഹസിച്ചു. കോഹ്‌ലി ഒരു വീക്ക് പോയിന്റിലാണ് പ്രതിരോധത്തിലായത് എന്നാണ് താന്‍ മനസിലാക്കുന്നത്. അല്‍പം സെന്‍സിറ്റീവായിരുന്നു, ചിലപ്പോള്‍ മൂഡ് അത്ര നന്നായിരിക്കില്ല, ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. കോഹ്‌ലി വളരെയധികം വിമര്‍ശിക്കപ്പെട്ടു. ഇനിയും അദ്ദേഹത്തെ ആക്രമിക്കുന്നത് ശരിയല്ലെന്നും മുന്‍ ലോക ചെസ് ചാമ്പ്യന്‍ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ തന്റെ ഔദ്യോഗിക ആപ്ലിക്കേഷനില്‍ കോഹ്‌ലി ഒരു ക്രിക്കറ്റ് ആരാധകന് നല്‍കിയ മറുപടിയാണ് വലിയ വിവാദത്തിന് വഴിവെച്ചത്. കോഹ്‌ലിക്ക് അമിത പ്രാധാന്യമാണ് ക്രിക്കറ്റ് ലോകം നല്‍കുന്നതെന്നും നിങ്ങളേക്കാള്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളിലെ താരങ്ങളുടെ ബാറ്റിങ്ങാണ് താന്‍ കാണാറെന്നുമാണ് ആരാധകന്‍ പറഞ്ഞത്. കോഹ്‌ലിയുടെ ഒരു വീഡിയോയ്ക്ക് താഴെയായിരുന്നു ആരാധകന്റെ കമന്റ്.
'നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ട വ്യക്തിയല്ല. പോയി വേറെ രാജ്യങ്ങളില്‍ ജീവിക്കൂ. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ ആരാധിക്കുന്നത് എന്തിനാണ്' ആരാധകനുള്ള കോഹ്‌ലിയുടെ ഈ മറുപടിയാണ് വലിയ വിവാദത്തിന് വഴിവച്ചത്.
RELATED STORIES
ഈ മൂന്ന് ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ നീക്കുക;...
23 May 2022 6:33 PM GMTഗ്രൂപ്പില്‍ 512 അംഗങ്ങള്‍, രണ്ട് ജിബി ഫയലുകള്‍ അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTബിഎസ്എന്‍എലും 4ജിയിലേക്ക്; കേരളത്തില്‍ ആദ്യഘട്ടം നാല് ജില്ലകളില്‍
20 April 2022 5:38 PM GMTവാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള്‍ ഐഫോണിന്റെ പുതിയ...
11 April 2022 3:51 PM GMTആന്‍ഡ്രോയ്ഡിനും ഐഒഎസ്സിനും പുതിയ ബദല്‍; ഇന്ത്യന്‍ നിര്‍മിത ഒഎസ്...
16 March 2022 4:32 PM GMTറഷ്യന്‍ ചാനലുകള്‍ക്ക് ആഗോളതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി യൂ ട്യൂബ്
12 March 2022 2:27 AM GMT