Sports

ധോണിക്കൊപ്പം സുരേഷ് റെയ്‌നയും വിരമിച്ചു

33 കാരനായ റെയ്‌ന ഇന്ത്യയ്ക്കായി 226 ഏകദിനങ്ങളും 18 ടെസ്റ്റുകളും 78 ട്വന്റി-20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്.

ധോണിക്കൊപ്പം സുരേഷ് റെയ്‌നയും വിരമിച്ചു
X

ചെന്നൈ: ധോണിയുടെ പാത പിന്‍തുടര്‍ന്ന് സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മുന്‍ മദ്ധ്യനിര ബാറ്റ്‌സ്മാനായ സുരേഷ് റെയ്‌നയും പ്രഖ്യാപനം നടത്തിയത്.

തനിക്ക് ഏറ്റവും ഇഷ്ട്‌പ്പെട്ട തന്റെ ക്യാപ്റ്റനൊപ്പം വിരമിക്കുകയാണെന്ന് റെയ്‌ന ട്വിറ്ററില്‍ കുറിച്ചു. ഈ യാത്രയില്‍ ധോണിക്കൊപ്പം താനും പങ്കുചേരുന്നുവെന്നാണ് റെയ്‌ന കുറിച്ചത്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയാണ് സുരേഷ് റെയ്‌നയും കളിക്കുന്നത്. 33 കാരനായ റെയ്‌ന ഇന്ത്യയ്ക്കായി 226 ഏകദിനങ്ങളും 18 ടെസ്റ്റുകളും 78 ട്വന്റി-20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. 8000 റണ്‍സും താരം നേടിയിട്ടുണ്ട്. മോശം ഫോമിനെ തുടര്‍ന്ന് ഏറെ നാളായി സുരേഷ് റെയ്‌ന ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു.

2018 ജൂലായില്‍ ഇംഗ്ലണ്ടിനെതിരേയാണ് റെയ്‌ന അവസാനമായി കളിച്ചത്. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് റെയ്‌നയുടെ കരിയര്‍ തുടക്കമിട്ടത്. മദ്ധ്യനിര ബാറ്റ്‌സ്മാനായ റെയ്‌ന ഏകദിനത്തില്‍ 5615 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 5368 റണ്‍സ് കരസ്ഥമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it