മിലാന് സ്ട്രൈക്കര് ഇബ്രാഹിമോവിച്ചിന് കൊവിഡ്

റോം: എ സി മിലാന് സ്ട്രൈക്കര് സാള്ട്ടണ് ഇബ്രാഹിമോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്ന്ന് താരം ഹോം ക്വാറന്റൈനില് പ്രവേശിച്ചതായി ക്ലബ്ബ് അറിയിച്ചു. 39 കാരനായ സ്വീഡിഷ് താരത്തിന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. സഹതാരം ലിയോ ഡുര്റ്റെയ്ക്ക് പോസിറ്റീവായതിനെ തുടര്ന്നാണ് മിലാന് താരങ്ങള്ക്ക് വീണ്ടും പരിശോധന നടത്തിയത്. തുടര്ന്ന് ഇബ്രാഹിമോവിച്ചിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ബാക്കിയുള്ള താരങ്ങളുടെ ഫലം നെഗറ്റീവാണ്. ഇതോടെ യൂറോപ്പാ ലീഗിലെ മൂന്നാം റൗണ്ട് യോഗ്യതാ മല്സരങ്ങള്ക്കും സീരി എയിലെ അടുത്താഴ്ചത്തെ മല്സരത്തിനും ഇബ്രാഹിമോവിച്ച് ഉണ്ടാവില്ല. തിങ്കളാഴ്ച സീരി എയില് ബോള്ഗാനയ്ക്കെതിരേ നടന്ന മല്സരത്തില് താരം ഇരട്ട ഗോള് നേടിയിരുന്നു. ഒരു വര്ഷത്തെ കരാറില് മിലാനിലെത്തിയ ഇബ്രാഹിമോവിച്ച് കരാര് ഒരു വര്ഷത്തേക്ക് കൂടി നീട്ടുകയായിരുന്നു.
Zlatan Ibrahimovic: AC Milan striker tests positive for coronavirus
RELATED STORIES
എകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTഉദ്ധവ് താക്കറെ സര്ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്
30 Jun 2022 3:22 PM GMTബഹിഷ്കരണം തുടർന്ന് വി കുഞ്ഞികൃഷ്ണന്; കണക്കവതരിപ്പിക്കാൻ തയാറല്ലെന്ന്...
30 Jun 2022 2:50 PM GMTകേരളത്തില് ബലി പെരുന്നാള് ജൂലൈ 10ന്
30 Jun 2022 2:22 PM GMTപ്രവാചക നിന്ദാ മുദ്രാവാക്യം മുഴക്കി വിഎച്ച്പി-ബജിറംഗ്ദള് റാലി
30 Jun 2022 1:52 PM GMTപയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ...
30 Jun 2022 1:31 PM GMT