- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്‍സു ഫാത്തി; ബാഴ്‌സയുടെ പുത്തന്‍താരോദയം
ബാഴ്‌സലോണയുടെ പുത്തന്‍ താരം. വയസ്സ് 16. ബാഴ്‌സയ്ക്കായി ഇറങ്ങിയ രണ്ടാമത്തെ പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് ബെറ്റിസിനെതിരേ ഇറങ്ങിയതിലൂടെ ഫാത്തി നേടിയത്. 16 വയസ്സും 298 ദിവസവുമാണ് ഫാത്തിയുടെ പ്രായം.
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ ബെറ്റിസിനെതിരേ തകര്‍പ്പന്‍ ജയം ബാഴ്‌സലോണ സ്വന്തമാക്കിയപ്പോള്‍ ഏവരുടെയും ശ്രദ്ധ അന്‍സു ഫാത്തിയിലായിരുന്നു. ആരാണ് അന്‍സു ഫാത്തി. ബാഴ്‌സലോണയുടെ പുത്തന്‍ താരം. വയസ്സ് 16. ബാഴ്‌സയ്ക്കായി ഇറങ്ങിയ രണ്ടാമത്തെ പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് ബെറ്റിസിനെതിരേ ഇറങ്ങിയതിലൂടെ ഫാത്തി നേടിയത്. 16 വയസ്സും 298 ദിവസവുമാണ് ഫാത്തിയുടെ പ്രായം. ബാഴ്‌സയ്ക്കായി ഫാത്തിയുടെ ആദ്യ മല്‍സരം. ബെറ്റിസിനെതിരേ ഏറെ നേരം കളിച്ചില്ലെങ്കിലും ഫാത്തിയുടെ കഴിവ് ബാഴ്‌സ ആരാധകര്‍ക്കറിയാം. കാരണം ഫാത്തി ബാഴ്‌സയുടെ ജൂനിയര്‍ ടീം അംഗമാണ്.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജൂനിയര്‍ ടീമിനായി നേടിയ ഗോളുകളാണ് ഫാത്തിയെ ബാഴ്‌സയുടെ ഇഷ്ടക്കാരനാക്കിയത്. ആദ്യ മല്‍സരത്തില്‍ ഗോള്‍ നേടിയില്ലെങ്കിലും ബാഴ്‌സയുടെ ഭാവി അന്‍സു ഫാത്തിയിലാണെന്നാണ് ഫുട്‌ബോള്‍ വിദ്ഗധരുടെ അഭിപ്രായം. ബാഴ്‌സയുടെ അണ്ടര്‍ 19 ടീമിലെ മിന്നും പ്രകടനമാണ് ഫാത്തിയെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാന്‍ കാരണം. മെസ്സി, സുവരാസ്, ഡെംബലേ എന്നീ താരങ്ങള്‍ പരിക്ക് മൂലം കളിക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്‍സു ഫാത്തിയ ടീമിലേക്ക് പരിഗണിച്ചത്.
ആഫ്രിക്കയിലെ ഗിനേ ബിസ്സുവില്‍ 2002 ഒക്‌ബോറിലാണ് ഫാത്തിയുടെ ജനനം.തന്റെ എട്ടാം വയസ്സിലാണ് ഫാത്തി സ്‌പെയിനില്‍ എത്തുന്നതും ബാഴ്‌സയുടെ ഫുട്‌ബോള്‍ അക്കാഡമിയില്‍ ചേരുന്നതും.തുടര്‍ന്നിങ്ങോട്ട് ബാഴ്‌സയുടെ ജൂനിയര്‍ ടീമിനു വേണ്ടിയാണ് താരം കളിച്ചതും. അതിനിടെ കഴിഞ്ഞ മാസം ബാഴ്‌സലോണ ഫാത്തിയെ ക്ലബ്ബിനായി ഒപ്പുവെച്ചു. 2022 വരെയാണ് കരാര്‍. 100 മില്ല്യണ്‍ യൂറോ റീലിസ് ക്ലോസ്സിനാണ് ഫാത്തിയെ ക്ലബ്ബ് സ്വന്തമാക്കിയത്. ഫാത്തിയ്ക്കായി സെവിയ്യയും റയല്‍ മാഡ്രിഡും രംഗത്ത് വന്നിരുന്നെന്ന് താരത്തിന്റെ പിതാവ് പറയുന്നു. തന്റെ 10ാം വയസ്സില്‍ 2012ലാണ് ഫാത്തി ബാഴ്‌സയിലെത്തുന്നത്. സഹോദരങ്ങളും ബാഴ്‌സയുടെ അക്കാഡമിയില്‍ നിന്നാണ് ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ടത്. ഇളയ സഹോദരന്‍ മെസ്സിയുടെ മകന്റെ ഒപ്പം ബാഴ്‌സ അക്കാഡമിയില്‍ കളിക്കുന്നു. സ്‌പെയിന്‍ ആരാധകര്‍ക്ക് ഫാത്തി പ്രശ്‌സതനാണ്. എന്നാല്‍ ബെറ്റിസിനെതിരേ അരങ്ങേറ്റം കുറിച്ചതോടെ ഫാത്തി ലോക ഫുട്‌ബോള്‍ ആരാധകര്‍ക്കും പരിചിതമായി. സ്പാനിഷ് ലീഗിലെ ഇനിയുള്ള മല്‍സരങ്ങളില്‍ ബാഴ്‌സ ആരാധകര്‍ക്ക് അന്‍സു ഫാത്തിയുടെ പുത്തന്‍ കേളി ശൈലി കാണാം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















