Football

പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനം; വാറ്റ്‌ഫോഡും ബേണ്‍മൗത്തും പുറത്ത്

പോയിന്റ് നിലയില്‍ ഏറ്റവും അവസാനം ഫിനിഷ് ചെയ്ത ബേണ്‍മൗത്ത് , വാറ്റ്‌ഫോഡ്, നോര്‍വിച്ച് സിറ്റി എന്നിവരാണ് ലീഗില്‍ നിന്ന് പുറത്ത് പോയ ടീമുകള്‍.

പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനം; വാറ്റ്‌ഫോഡും ബേണ്‍മൗത്തും പുറത്ത്
X

ലണ്ടന്‍: 2019-2020 ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് സീസണ് പരിസമാപ്തി. അവസാന ദിവസമായ ഇന്ന് മൂന്ന് ടീമുകളാണ് ലീഗിനോട് വിടപറഞ്ഞത്. പോയിന്റ് നിലയില്‍ ഏറ്റവും അവസാനം ഫിനിഷ് ചെയ്ത ബേണ്‍മൗത്ത് , വാറ്റ്‌ഫോഡ്, നോര്‍വിച്ച് സിറ്റി എന്നിവരാണ് ലീഗില്‍ നിന്ന് പുറത്ത് പോയ ടീമുകള്‍. വെസ്റ്റ്ഹാമിനോട് സമനില വഴങ്ങി ആസ്റ്റണ്‍ വില്ല 17ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 19ാം സ്ഥാനക്കാരായ വാറ്റ്‌ഫോഡിനെ ഒമ്പതാം സ്ഥാനക്കാരായ ആഴ്‌സണല്‍ 32നാണ് തോല്‍പ്പിച്ചത്. എവര്‍ട്ടണെ 3-1ന് തോല്‍പ്പിച്ചെങ്കിലും ബേണ്‍മൗത്തും ലീഗില്‍ നിന്നും പുറത്തായി.

ഏഴ് മല്‍സരങ്ങള്‍ ശേഷിക്കെ ചാംപ്യന്‍പട്ടം കരസ്ഥമാക്കിയ ലിവര്‍പൂള്‍ അവസാന ദിവസമായ ഇന്ന് ന്യൂകാസിലിനെതിരേ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. 3-1ന് ജയിച്ച ചെമ്പടയ്ക്കായി വാന്‍ഡെക്ക്, ഒറിഗി, മാനെ എന്നിവര്‍ സ്‌കോര്‍ ചെയ്തു. 38 മല്‍സരങ്ങളില്‍ നിന്ന് ലിവര്‍പൂള്‍ 99 പോയിന്റ് നേടിയാണ് ഈ സീസണ്‍ അവസാനിപ്പിച്ചത്. രണ്ടാം സ്ഥാനക്കാരായ മാഞ്ച്‌സറ്റര്‍ സിറ്റിയുടെ അവസാന ദിവസത്തെ എതിരാളികള്‍ നോര്‍വിച്ച് സിറ്റിയായിരുന്നു. ഇത്തരികുഞ്ഞന്‍മാരോട് ഒരു ദയയും ഇല്ലാതെയാണ് ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ കളിച്ചത്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു സിറ്റിയുടെ ജയം. ഡി ബ്രൂണി ഇരട്ട ഗോള്‍ നേടി. ഗബ്രയേല്‍ ജീസസ്, സ്‌റ്റെര്‍ലിങ്‌സ മെഹറസ് എന്നിവരാണ് സിറ്റിയുടെ അവസാന ദിവസത്തെ മറ്റ് സ്‌കോറര്‍മാര്‍. 81 പോയിന്റുമായാണ് സിറ്റി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. സീസണില്‍ ഗോള്‍ ശരാശരിയില്‍ ലിവര്‍പൂളിനേക്കാള്‍ മുന്നില്‍ സിറ്റിയാണ്. പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണ്‍ സെപ്തംബര്‍ 12നാരംഭിക്കും.




Next Story

RELATED STORIES

Share it