Football

ഫിഫ പ്രഥമ സമാധാന പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്

'ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ബഹുമതികളില്‍ ഒന്ന്'- ഡോണള്‍ഡ് ട്രംപ്

ഫിഫ പ്രഥമ സമാധാന പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്
X

വാഷിങ്ടണ്‍: ഫിഫ പ്രഥമ സമാധാന പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്. വാഷിങ്ടണില്‍ നടന്ന 2026 ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയാണ് ട്രംപിന് പുരസ്‌കാരം സമ്മാനിച്ചത്. സ്വര്‍ണക്കപ്പും, മെഡലും, സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. ലഭിച്ച അംഗീകാരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നെന്ന് ട്രംപ് പ്രതികരിച്ചു. ദശലക്ഷങ്ങളുടെ ജീവന്‍ രക്ഷിക്കാനായ പ്രവര്‍ത്തനത്തിനാണ് അംഗീകാരം ലഭിച്ചതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ലോകത്തെ വിവിധ യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തതിന്റെ അംഗീകാരമായാണ് പീസ് പ്രൈസ് ട്രംപിന് സമ്മാനിക്കുന്നതെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു. ഇതാദ്യമായാണ് ഫിഫ സമാധാന പുരസ്‌കാരം നല്‍കുന്നത്.

Next Story

RELATED STORIES

Share it