Football

എഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍ ഒഷിമെനിലൂടെ നപ്പോളി കുതിപ്പ് തുടരുന്നു

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മല്‍സരത്തില്‍ ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെ 4-1ന് പരാജയപ്പെടുത്തി.

എഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍ ഒഷിമെനിലൂടെ നപ്പോളി കുതിപ്പ് തുടരുന്നു
X

ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് എഫ് കപ്പില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സെമിയില്‍ പ്രവേശിച്ചു. ഇന്ന് ഫുള്‍ഹാമിനെ നേരിട്ട യുനൈറ്റഡ് 3-1ന്റെ ജയമാണ് നേടിയത്. മിട്രോവിച്ചിലൂടെ ഫുള്‍ഹാം 50ാം മിനിറ്റില്‍ ലീഡെടുത്തിരുന്നു. എന്നാല്‍ 72ാം മിനിറ്റില്‍ മിട്രോവിച്ച്, വില്ല്യന്‍ എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഫുള്‍ഹാമിന് വന്‍ തിരിച്ചടിയായി. തുടര്‍ന്ന് യുനൈറ്റഡ് ഫോമിലേക്കുയര്‍ന്നു. ബ്രൂണോ ഫെര്‍ണാണ്ട്‌സ് 75ാം മിനിറ്റില്‍ യുനൈറ്റഡിന് സമനില പിടിച്ചു കൊടുത്തു. 77ാം മിനിറ്റില്‍ സബിറ്റ്‌സറിലൂടെ വീണ്ടും അവര്‍ ലീഡ് ഉയര്‍ത്തി. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് വീണ്ടും സ്‌കോര്‍ ചെയ്ത യുനൈറ്റഡ് ജയം പൂര്‍ത്തിയാക്കി. സെമിയില്‍ ബ്രിങ്ടണ്‍ ആണ് യുനൈറ്റഡിന്റെ എതിരാളികള്‍.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മല്‍സരത്തില്‍ ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെ 4-1ന് പരാജയപ്പെടുത്തി. ജയത്തോടെ ഗണ്ണേഴ്‌സ് ഒന്നാം സ്ഥാനത്തെ ലീഡ് എട്ട് പോയിന്റായി ഉയര്‍ത്തി. 2003ന് ശേഷം ആഴ്‌സണല്‍ ആദ്യ പ്രീമിയര്‍ ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്.


ഇറ്റാലിയന്‍ സീരി എയില്‍ 19പോയിന്റിന്റെ ലീഡുമായി നപ്പോളി കുതിക്കുന്നു. ഇന്ന് ടൊറിനോയെ എതിരില്ലാത്ത നാല് ഗോളിനാണ് നപ്പോളി പരാജയപ്പെടുത്തിയത്. നപ്പോളി ഗോള്‍ മെഷീന്‍ നൈജീരിയയുടെ വിക്ടര്‍ ഒഷിമെന്‍ ഇരട്ട ഗോള്‍ നേടി. നൊഡംബെലേ, കവര്‍ത്തസ്ഖല്ലാ എന്നിവര്‍ ഓരോ ഗോളും നേടി. മറ്റൊരു മല്‍സരത്തില്‍ യുവന്റസ് ഇന്റര്‍മിലാന്‍ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി.

ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ ലെവര്‍കൂസന്‍ ബയേണ്‍ മ്യുണിക്കിനെ 2-1ന് പരാജയപ്പെടുത്തി. തോല്‍വിയോടെ ബയേണിന് ഒന്നാം സ്ഥാനം നഷ്ടമായി. ബോറൂസിയാ ഡോര്‍ട്ട്മുണ്ട് ഒന്നാം സ്ഥാനത്തേക്ക് കയറി.




Next Story

RELATED STORIES

Share it