Football

യൂറോ കപ്പില്‍ അനായാസ ജയവുമായി ത്രീ ലയണസ് സെമിയില്‍

സ്‌റ്റെര്‍ലിങ്, ഷാ,മൗണ്ട് എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.

യൂറോ കപ്പില്‍ അനായാസ ജയവുമായി ത്രീ ലയണസ് സെമിയില്‍
X


റോം: ആന്ദ്രെ ഷെവ്‌ചെങ്കോയുടെ ടീമിനെ എതിരില്ലാത്ത നാല് ഗോളിന് വീഴ്ത്തി സൗത്ത് ഗേറ്റിന്റെ ത്രീ ലയണസ് യൂറോ കപ്പ് സെമിയിലേക്ക് കുതിച്ചു. അട്ടിമറി മോഹവുമായി വന്ന ഉക്രെയ്‌നെ നിലംപരിശാക്കിയാണ് ഇംഗ്ലണ്ട് അപരാജിത ഫോം തുടര്‍ന്നത്. ക്വാര്‍ട്ടറില്‍ വലിയ വെല്ലുവിളികള്‍ ഇല്ലാതെ ഹാരി കെയ്‌നും കൂട്ടരും ഡെന്‍മാര്‍ക്കുമായുള്ള സെമി പോരാട്ടത്തിനായി പ്രവേശിച്ചു. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് യൂറോ സെമിയിലെത്തുന്നത്. ഹാരി കെയ്ന്‍ (4, 50), ഹാരി മാഗ്വിയര്‍ (46), ഹെന്‍ഡേഴ്‌സണ്‍ (63) എന്നിവരാണ് ഇംഗ്ലിഷ് പടയ്ക്കായി സ്‌കോര്‍ ചെയ്തത്. സ്‌റ്റെര്‍ലിങ്, ഷാ, മൗണ്ട് എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.




Next Story

RELATED STORIES

Share it