Football

യൂറോ കപ്പില്‍ അഞ്ചടിച്ച് സ്‌പെയിന്‍ പ്രീക്വാര്‍ട്ടറിലേക്ക്

ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ സ്ലൊവാക്കിയയെയാണ് സ്‌പെയിന്‍ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചത്.

യൂറോ കപ്പില്‍ അഞ്ചടിച്ച് സ്‌പെയിന്‍ പ്രീക്വാര്‍ട്ടറിലേക്ക്
X

സെവിയ്യ: യൂറോ കപ്പിലെ ആദ്യജയവും പ്രീക്വാര്‍ട്ടര്‍ പ്രവേശനവും ഒരുമിച്ച് ആഘോഷിച്ച് സ്‌പെയിന്‍.ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ സ്ലൊവാക്കിയയെയാണ് സ്‌പെയിന്‍ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചത്. ആദ്യ രണ്ട് മല്‍സരങ്ങളിലും സമനില വഴങ്ങിയ സ്‌പെയിനിന് ഇന്ന് ജയം അനിവാര്യമായിരുന്നു. ഗോളടിക്കാത്ത സ്‌പെയിന്‍ ഇന്ന് യൂറോയില്‍ നിന്നും പുറത്താവുമെന്ന പ്രവചിച്ചവര്‍ക്കും ഉഗ്രന്‍ മറുപടിയാണ് അവര്‍ നല്‍കിയത്. സ്ലൊവാക്കിയന്‍ താരത്തിന്റെ സെല്‍ഫ് ഗോളാണ് സ്‌പെയിനിന് ആദ്യം ലീഡ് നല്‍കിയത്. തുടര്‍ന്ന് അയമറിക് ലപ്പോര്‍ട്ടെ, പാബ്ലോ സരാബിയ, ഫെറാന്‍ ടോറസ് എന്നിവര്‍ സ്‌പെയിനിനായി സ്‌കോര്‍ ചെയ്തു. 71ാം മിനിറ്റില്‍ സ്ലൊവാക്കിയന്‍ താരം കുക്കായുടെ സെല്‍ഫ് ഗോളും സ്‌പെയിനിന് തുണയായി. 12ാം മിനിറ്റില്‍ സ്‌പെയിന്‍ താരം ആല്‍വാരോ മൊറാട്ട പെനാല്‍റ്റി പാഴാക്കിയിരുന്നു. തോല്‍വിയോടെ സ്ലൊവാക്കിയയും പുറത്തായി.


ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ പോളണ്ടിനെ തോല്‍പ്പിച്ച് സ്വീഡന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. 3-2നാണ് സ്വീഡന്റെ ജയം. ഒരു മല്‍സരവും ജയിക്കാത്ത പോളണ്ട് പുറത്തായി.




Next Story

RELATED STORIES

Share it