Football

ആശ്വാസം; ബയേണിനെതിരേ മെസ്സിയും എംബാപ്പെയും ഇറങ്ങും

ഇതിന് പിഎസ്ജി ഏറെ വിമര്‍ശനങ്ങളും നേരിട്ടിരുന്നു.

ആശ്വാസം; ബയേണിനെതിരേ മെസ്സിയും എംബാപ്പെയും ഇറങ്ങും
X

പാരിസ്: പരിക്കിന്റെ പിടിയിലായ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും ഇന്ന് ടീം സ്‌ക്വാഡിനൊപ്പം പരിശീലനത്തിനിറങ്ങിയതായി പിഎസ്ജി കോച്ച് ഗ്ലാറ്റിയര്‍. ഇന്ന് ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യുണിക്കിനെ നേരിടാനിരിക്കുന്ന പിഎസ്ജി സ്‌ക്വാഡിന് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. ഇരുതാരങ്ങളും പരിക്കില്‍ നിന്ന് മോചിതരായി. ഇരുതാരങ്ങളെയും ബയേണിനെതിരായ മല്‍സരത്തിനുള്ള സ്‌ക്വാഡില്‍ കോച്ച് ഉള്‍പ്പെടുത്തുകയും ചെയ്തു.

ഇരുതാരങ്ങളും തിരിച്ചെത്തിയതോടെ ടീം മികച്ച ആത്മവിശ്വാസത്തിലാണ്. ഇന്ന് അര്‍ദ്ധരാത്രി 1.30ന് പാരിസിലാണ് ചാംപ്യന്‍സ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദം അരങ്ങേറുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ മുതല്‍ തോല്‍വി അറിയാതെ കുതിക്കുന്ന ടീമാണ് ബയേണ്‍. മികച്ച ഫോമിലുള്ള ടീമിനെ പിടിച്ചുകെട്ടുക ഖത്തര്‍ പ്രമുഖര്‍ക്ക് കനത്ത വെല്ലുവിളി തന്നെയാവും. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലാക്കി പിഎസ്ജി മുന്നേറുമെന്ന പ്രതീക്ഷിയിലാണ് ആരാധകര്‍. ചാംപ്യന്‍സ് ലീഗിലെ മറ്റൊരു ക്ലാസ്സിക്ക് മല്‍സരത്തിനാണ് നാളെ പാരിസ് വേദിയാവുന്നത്. രണ്ട് ദിവസം മുമ്പ് ഫ്രഞ്ച് ലീഗ് വണ്ണില്‍ മൊണാക്കോയ്‌ക്കെതിരേ ടീം പരാജയപ്പെട്ടിരുന്നു.ഇതിന് പിഎസ്ജി ഏറെ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. മല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ കാണാം.




Next Story

RELATED STORIES

Share it