Football

ഇബ്രാ ടോട്ടന്‍ഹാമിലേക്ക്; വമ്പന്‍ ട്രാന്‍സ്ഫറിനായി മൗറീഞ്ഞോ

ജനുവരിയോടെ താരം അമേരിക്കന്‍ ക്ലബ്ബ് വിട്ടേക്കും. പുതിയ ക്ലബ്ബ് തേടുന്ന ഇബ്രായെ ഏത് വിധേനേയും സ്പര്‍സിലെത്തിക്കാന്‍ കോച്ച് മൗറീഞ്ഞോയുടെ ശ്രമം.

ഇബ്രാ ടോട്ടന്‍ഹാമിലേക്ക്; വമ്പന്‍ ട്രാന്‍സ്ഫറിനായി മൗറീഞ്ഞോ
X

ന്യൂയോര്‍ക്ക്: ലാ ഗ്യാലക്‌സി താരം സാള്‍ട്ടണ്‍ ഇബ്രാഹിമോവിക്കിനായി ടോട്ടന്‍ഹാം. പുതിയ കോച്ച് ജോസെ മൗറീഞ്ഞോയാണ് ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ ഇബ്രായെ നോട്ടമിട്ടിരിക്കുന്നത്. നിലവില്‍ ഗ്യാലക്‌സിയിലേ കാലവധി കഴിയാന്‍ ഒരു മാസം ശേഷിക്കെ ഇബ്രാ ഫ്രീ ഏജന്റാണ്.

ജനുവരിയോടെ താരം അമേരിക്കന്‍ ക്ലബ്ബ് വിട്ടേക്കും. പുതിയ ക്ലബ്ബ് തേടുന്ന ഇബ്രായെ ഏത് വിധേനേയും സ്പര്‍സിലെത്തിക്കാന്‍ കോച്ച് മൗറീഞ്ഞോയുടെ ശ്രമം. താരത്തിന്റെ ഏജന്റുമായി ടോട്ടന്‍ഹാം ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. മൗറീഞ്ഞോയും ഇബ്രായും രണ്ട് സീസണില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പവും ഇന്റര്‍മിലാനൊപ്പം ഇബ്രാ മൗറീഞ്ഞോയ്ക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. ഇരുവരും നിലവില്‍ ആത്മസുഹൃത്തക്കളുമാണ്. ഇബ്രാ ടോട്ടന്‍ഹാമിലേക്ക് തന്നെ എത്തുമെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരുടെ അഭിപ്രായം. നിലവില്‍ ഏസി മിലാനുമായി ഇബ്രാ ചര്‍ച്ച നടത്തിയിരുന്നു. സ്വീഡീഷ് താരമായ ഇബ്രാ യൂറോപ്പിലേ എക്കാലത്തെയും ക്ലബ്ബ് ഫുട്‌ബോള്‍ ഗോള്‍ സ്‌കോറര്‍മാരില്‍ ഒമ്പതാം സ്ഥാനത്താണ്. വ്യത്യസ്ത ശൈലിയില്‍ ഗോളടിക്കുന്നതാണ് ഇബ്രായുടെ പ്രത്യേകത. 38കാരനായ ഇബ്രായുടെ വരവോടെ സ്പര്‍സിന് പുതിയ ഊര്‍ജ്ജം ലഭിക്കുമെന്നാണ് മൗറീഞ്ഞോയുടെ വിലയിരുത്തല്‍. രണ്ട് ദിവസം മുമ്പാണ് ടോട്ടന്‍ഹാം കോച്ച് പോചിടീനോയെ പുറത്താക്കി മൗറീഞ്ഞോയെ നിയമിച്ചത്.




Next Story

RELATED STORIES

Share it