Football

ഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന പുറത്ത്

ഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന പുറത്ത്
X

താഷ്‌കന്റ്: ചരിത്രത്തിലാദ്യമായി ഉസ്ബെക്കിസ്ഥാന്‍, ജോര്‍ദാന്‍ ടീമുകള്‍ക്ക് ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത. ഏഷ്യന്‍ യോഗ്യതാ പോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയാണ് ഇരു ടീമുകളും സീറ്റുറപ്പിച്ചത്. അതേസമയം കരുത്തരായ ചൈനയ്ക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറാന്‍ ടീമുകളും ഏഷ്യയില്‍ നിന്നു യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

അടുത്ത വര്‍ഷം അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ലോകകപ്പ് പോരാട്ടം അരങ്ങേറാനൊരുങ്ങുന്നത്. 32 ടീമുകള്‍ക്കു പകരം 48 ടീമുകളാണ് ലോക ചാംപ്യന്‍മാരാകാന്‍ മത്സരിക്കുന്നത്.





Next Story

RELATED STORIES

Share it