സോഷ്യല്‍ മീഡിയയില്‍ താരക്ലബ്ബ് റയല്‍ മാഡ്രിഡ്
മാഡ്രിഡ്: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബായി റയല്‍ മാഡ്രിഡ്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, വാട്‌സാപ്പ് എന്നീ സമൂഹമാധ്യമങ്ങളിലെല്ലാം ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണയ്ക്കുന്ന ഫുട്‌ബോള്‍ ക്ലബ്ബ് റയല്‍ മാഡ്രിഡാണെന്നാണ് ഇംഗ്ലിഷ് മാധ്യമങ്ങളുടെ കണക്ക്. 22 കോടിയലധികം പേരാണ് റയലിനെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പ് വരെ റയല്‍ മാഡ്രിഡ് ലോകത്തെ ഒന്നാം നമ്പര്‍ ക്ലബ്ബായിരുന്നു. നിരവധി കിരീടങ്ങളാണ് റയല്‍ തൂത്തുവാരിയത്. രണ്ട് വര്‍ഷത്തോളമായാണ് റയല്‍ പിന്നോട്ടുപോയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ട് യുവന്റസിലേക്ക് പോയതു മുതല്‍ റയലിന്റെ ഫോം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പുതിയ കോച്ച് സിദാന്‍ വന്നശേഷം ഈ സീസണില്‍ റയല്‍ മികച്ച ഫോമിലാണ്. സ്പാനിഷ് ലീഗില്‍ ക്ലബ്ബ് നിലവില്‍ ഒന്നാം സ്ഥാനത്താണ്.
ഇംഗ്ലീഷ് മാധ്യമങ്ങളുടെ കണക്കുപ്രകാരം രണ്ടാം സ്ഥാനത്ത് ബാഴ്‌സലോണയാണ്. 21 കോടിയലേറെ പേരാണ് ക്ലബ്ബിനെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണില്‍ മോശം ഫോം തുടരുന്ന ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് മൂന്നാം സ്ഥാനത്ത്. പ്രകടനം മോശമാണെങ്കിലും ഇപ്പോഴും യുനൈറ്റഡിന്റെ ആരാധകര്‍ക്കു കുറവില്ല. 12.5 കോടിയലധികം പേരും യുനൈറ്റഡിനെ പിന്തുണയ്ക്കുന്നു. മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിയാണ് നാലാം സ്ഥാനത്ത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിനാണ് അഞ്ചാം സ്ഥാനം. റൊണാള്‍ഡോ വന്ന ശേഷമാണ് യുവന്റസിന്റെ ആരാധകരില്‍ വന്‍ കുതിപ്പുണ്ടായത്. ബയേണ്‍ മ്യൂണിക്ക്, പിഎസ്ജി, ആഴ്‌സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരാണ് ആറു മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്.
RELATED STORIES
ഒരു കണ്‍പീലിയുടെ നീളം, ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തി...
27 Jun 2022 7:25 PM GMTക്ഷീരപഥത്തില്‍ ഡോനട്ടിന്റെ ആകൃതിയില്‍ തമോഗര്‍ത്തം; ആദ്യ ചിത്രങ്ങള്‍...
13 May 2022 5:05 AM GMTഅമൂല്യമായ 'ഛിന്നഗ്രഹ'ത്തിന്റെ പര്യവേക്ഷണം; ബഹിരാകാശ ദൗത്യത്തിനൊരുങ്ങി...
20 April 2022 3:56 PM GMTമൂന്നുപേരുമായി ഏഴ് മീറ്റര്‍ ആഴത്തില്‍ ഒന്നര മണിക്കൂര്‍; 'സമുദ്രയാന്‍'...
27 March 2022 4:18 PM GMTചൊവ്വയില്‍ നിന്ന് ഏഴാമത്തെ പാറക്കഷണം തുരന്നെടുത്ത് നാസയുടെ...
11 March 2022 3:45 PM GMTഹൈപ്പര്‍ലൂപ്പില്‍ മനുഷ്യസഞ്ചാരമുണ്ടാവില്ല; ചരക്ക് ഗതാഗതത്തില്‍ കമ്പനി...
25 Feb 2022 3:44 PM GMT