Football

സ്പാനിഷ് ലീഗ്; 33ാം ഹാട്രിക്കുമായി മെസ്സി

റയല്‍ ബെറ്റിസിനെതിരേ ഇന്ന് പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ ഹാട്രിക്ക് നേട്ടത്തോടെ 4-1ന്റെ ജയമാണ് ബാഴ്‌സലോണ നേടിയത്. നാലാമത്തെ ഗോള്‍ ലൂയിസ് സുവാരസിന്റെ വകയായിരുന്നു. അപരാജിതരായി കുതിക്കുന്ന ബാഴ്‌സയെ കഴിഞ്ഞ നവംബറില്‍ റയല്‍ ബെറ്റിസ് 4-3ന് തോല്‍പ്പിച്ചിരുന്നു.

സ്പാനിഷ് ലീഗ്; 33ാം ഹാട്രിക്കുമായി മെസ്സി
X

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് 33ാം ഹാട്രിക്. റയല്‍ ബെറ്റിസിനെതിരേ ഇന്ന് പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ ഹാട്രിക്ക് നേട്ടത്തോടെ 4-1ന്റെ ജയമാണ് ബാഴ്‌സലോണ നേടിയത്. നാലാമത്തെ ഗോള്‍ ലൂയിസ് സുവാരസിന്റെ വകയായിരുന്നു. അപരാജിതരായി കുതിക്കുന്ന ബാഴ്‌സയെ കഴിഞ്ഞ നവംബറില്‍ റയല്‍ ബെറ്റിസ് 4-3ന് തോല്‍പ്പിച്ചിരുന്നു. ഇതിനുള്ള മധുരപ്രതികാരമായിരുന്നു ക്യാപ് നൗവില്‍ ഇന്ന് കണ്ടത്. 18, 45, 85 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ബാഴ്‌സയുടെ ആധിപത്യം കണ്ട മല്‍സരത്തില്‍ ഫ്രീ കിക്കിലൂടെയാണ് മെസ്സി തന്റെ ആദ്യഗോള്‍ നേടിയത്.

സുവാരസ് നല്‍കിയ ഒരു പാസ് ലക്ഷ്യത്തിലെത്തിച്ചായിരുന്നു മെസ്സിയുടെ രണ്ടാമത്തെ ഗോള്‍. ബോക്‌സിന്റെ എഡ്ജില്‍നിന്ന് ചിപ്പ് ചെയ്ത മെസ്സി വണ്ടര്‍ ഗോള്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ് മൂന്നാമതായി നേടിയത്. ഡിഫന്‍ഡര്‍ പിക്വെയുടെ പാസ്സില്‍നിന്നായിരുന്നു സുവാരസിന്റെ ഗോള്‍. ലാ ലിഗയിലെ മികച്ച ഡിഫന്‍സ് ടീമാണ് റയല്‍ ബെറ്റിസ്. ബെറ്റിസിന്റെ ആശ്വാസ ഗോള്‍ ലോറന്‍ മോറോന്റെ വകയായിരുന്നു. ഈ വിജയത്തോടെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് അന്തരം 10 ആക്കി ഉയര്‍ത്താന്‍ കറ്റാലന്‍സിനായി. മറ്റ് മല്‍സരങ്ങളില്‍ വിയ്യാറല്‍ 3-1ന് റയോ വോല്‍ക്കാനോയെ തോല്‍പ്പിച്ചു. റയല്‍ വലാഡോലിഡിനെ 2-1ന് ഐബറും തോല്‍പ്പിച്ചു. കരുത്തരായ സെവിയ്യ 1- 0ന് എസ്പാനിയോളിനെ തോല്‍പ്പിച്ചപ്പോള്‍ വലന്‍സിയ- ഗെറ്റഫെ മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

Next Story

RELATED STORIES

Share it