Football

യൂറോ കപ്പ്; ഹോളണ്ട് പ്രീക്വാര്‍ട്ടറില്‍

ഒരു മല്‍സരം ശേഷിക്കെയാണ് ഹോളണ്ട് അവസാന 16ല്‍ ഇടം നേടിയത്.

യൂറോ കപ്പ്; ഹോളണ്ട് പ്രീക്വാര്‍ട്ടറില്‍
X


ആംസ്റ്റര്‍ഡാം: യൂറോ കപ്പ് ഗ്രൂപ്പ് സിയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് നെതര്‍ലാന്‍ഡ്‌സ്(ഹോളണ്ട്).ഓസ്ട്രിയക്കെതിരേ രണ്ട് ഗോളിന്റെ ജയമാണ് ഹോളണ്ട് നേടിയത്.സര്‍വ്വാധിപത്യത്തോടെയായിരുന്നു ഓറഞ്ച് പടയുടെ ജയം. ഡിപ്പേ(11), ഡംഫ്രിസ്(67) എന്നിവരാണ് ഹോളണ്ടിന്റെ സ്‌കോറര്‍മാര്‍. ഒരു മല്‍സരം ശേഷിക്കെയാണ് ഹോളണ്ട് അവസാന 16ല്‍ ഇടം നേടിയത്. ഇതേ ഗ്രൂപ്പില്‍ ഉക്രെയ്ന്‍, ഓസ്ട്രിയ എന്നിവര്‍ക്ക് ഓരോ ജയം ഉണ്ട്. മാസിഡോണിയ രണ്ട് തോല്‍വിയും നേരിട്ടു.




Next Story

RELATED STORIES

Share it