ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് നാളെ സിറ്റിക്കെതിരേ; ബെയ്ല്‍ പുറത്ത്
ആദ്യ പാദത്തില്‍ 2-1ന് ജയിച്ച സിറ്റിക്കെതിരേ സ്പാനിഷ് ലീഗ് ചാംപ്യന്‍മാര്‍ വമ്പന്‍ സ്‌ക്വാഡുമായാണ് ഇറങ്ങുന്നത്.

മാഡ്രിഡ്: മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മല്‍സരത്തിനായി റയല്‍ മാഡ്രിഡ് നാളെയിറങ്ങും. ആദ്യ പാദത്തില്‍ 2-1ന് ജയിച്ച സിറ്റിക്കെതിരേ സ്പാനിഷ് ലീഗ് ചാംപ്യന്‍മാര്‍ വമ്പന്‍ സ്‌ക്വാഡുമായാണ് ഇറങ്ങുന്നത്. 24 അംഗ ടീമിനെ കോച്ച് സിദാന്‍ ഇന്ന് പ്രഖ്യാപിച്ചു. ഫോര്‍വേഡ് ഗെരത് ബെയിലിനെ ഒഴിവാക്കിയാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ജൂണില്‍ കളി തുടങ്ങിയതിന് ശേഷം രണ്ട് തവണ മാത്രമാണ് ബെയ്ല്‍ ടീമിനായി കളിച്ചത്. മധ്യനിര താരം ജെയിംസ് റൊഡ്രിഗസിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പാനിഷ് ലീഗിലെ അവസാന മല്‍സരത്തില്‍ കളിച്ച എല്ലാവരെയും കോച്ച് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാളെ മല്‍സരം നടക്കുന്നത് സിറ്റിയുടെ ഹോം ഗ്രൗണ്ടായ മാഞ്ചസ്റ്ററിലെ ഇത്തിഹാദില്‍ വച്ചാണ്. റയലിന്റെ ഹോംഗ്രൗണ്ടില്‍ വെച്ചാണ് സിറ്റി അവരെ ആദ്യ പാദത്തില്‍ പരാജയപ്പെടുത്തിയത്. ചാംപ്യന്‍സ് ലീഗില്‍ നോക്കൗട്ട് റൗണ്ടില്‍ സിദാന്‍ കോച്ചായിരിക്കെ റയല്‍ ഇതുവരെ തോല്‍വി നേരിട്ടിട്ടില്ല. ബാഴ്‌സലോണയെ പിന്‍തള്ളി ലാ ലിഗ കിരീടം നേടിയ റയല്‍ മാഡ്രിഡ് ഇത്തിഹാദിലും വിജയം ആവര്‍ത്തിക്കാനാണ് ഇറങ്ങുക. പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിനോട് കൈവിട്ടെങ്കിലും മികച്ച ഫോമിലാണ് സിറ്റിയും. ആദ്യ പാദത്തിലെ വിജയം അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു.
RELATED STORIES
ലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT