Football

സൂപര്‍ ലീഗ് കേരള; ഫൈനല്‍ പോരാട്ടം കണ്ണൂരില്‍

കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച കണ്ണൂര്‍ വാരിയേഴ്‌സും തൃശൂര്‍ മാജിക്കും തമ്മില്‍ കലാശപ്പോര്

സൂപര്‍ ലീഗ് കേരള; ഫൈനല്‍ പോരാട്ടം കണ്ണൂരില്‍
X

കണ്ണൂര്‍: സൂപര്‍ ലീഗ് കേരള രണ്ടാം സീസണിലെ ഫൈനല്‍ പോരാട്ടം കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടക്കും. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തൃശൂര്‍ മാജിക് എഫ്‌സിയും തമ്മിലാണ് കലാശപ്പോര്. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പ് കാരണം മല്‍സരങ്ങളുടെ തീയതികളില്‍ മാറ്റം വരുത്തിയിരുന്നു. ഡിസംബര്‍ 21ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സൂപര്‍ ക്രോസ് റൈസിങ് മല്‍സരങ്ങള്‍ ഉള്ളതിനാലാണ് ആദ്യം അവിടെ നിശ്ചയിച്ച ഫൈനല്‍ കണ്ണൂരിലേക്ക് മാറ്റിയത്. അതേസമയം കണ്ണുര്‍ വാരിയേഴ്‌സ് എഫ്‌സിക്ക് ഇതുവരെ സ്വന്തം കാണികള്‍ക്കുമുന്നില്‍ വിജയിക്കാനായിട്ടില്ല.

'സൂപര്‍ ലീഗ് കേരളയുടെ ഫൈനല്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലേക്കു കൊണ്ടുവരാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്. അനേകം പ്രതിസന്ധികളെ മറികടന്നാണ് ഇത്രയും വലിയ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കണ്ണൂരിലെ അചഞ്ചലമായ ആരാധക പിന്തുണയാണ് ഇതിന് പ്രചോദനം. ദീര്‍ഘകാലത്തിനുശേഷം കണ്ണൂരിലേക്ക് ഫുട്ബോള്‍ ആരവം തിരികെ കൊണ്ടുവരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇത് കണ്ണൂര്‍ ഫുട്ബോളിന് പുതിയ ഉണര്‍വ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു'- കണ്ണൂര്‍ വാരിയേഴ്‌സ് ചെയര്‍മാന്‍ ഡോ. എ പി ഹസ്സന്‍കുഞ്ഞി പറഞ്ഞു.

Next Story

RELATED STORIES

Share it