സുബ്രതോ കപ്പ്: കേരളം- മിസോറാം മല്‍സരം സമനിലയില്‍

കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസ് കരുത്തരായ മിസോറാമിനോടാണ് സമനില വഴങ്ങിയത്.

സുബ്രതോ കപ്പ്: കേരളം- മിസോറാം മല്‍സരം സമനിലയില്‍

പെരിന്തല്‍മണ്ണ: സുബ്രതോ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 17 അന്തര്‍ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യമല്‍സരമായ കേരളം- മിസോറാം മല്‍സരം സമനിലയില്‍ കലാശിച്ചു. കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസ് കരുത്തരായ മിസോറാമിനോടാണ് സമനില വഴങ്ങിയത്. തുല്യശക്തികള്‍ തമ്മിലുള്ള മല്‍സരത്തില്‍ കേരള ടീമിനായിരുന്നു മുന്‍തൂക്കം.

ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും തുല്യാവസരങ്ങള്‍ ലഭിച്ചിരുന്നു. രണ്ടാം പകുതിയില്‍ ഗോളെന്നുറച്ച രണ്ട് അവസരങ്ങള്‍ കേരളം പാഴാക്കി. ഇതോടെ ലീഗ് റൗണ്ടിലെ അടുത്ത മല്‍സരങ്ങള്‍ നിര്‍ണായകമായി. കേരളത്തിന്റെ രണ്ടാമത്തെ കളി ഞായര്‍ ഉച്ചയ്ക്ക് 2 മണിക്ക് ഇന്റര്‍ നാഷനല്‍ ബോര്‍ഡ് സ്‌കൂള്‍ ഓര്‍ഗനൈനേഷന്‍ (ഐബിഎസ്ഒ) ടീമുമായി പാത്ത് വേയ്‌സ് ഗ്രൗണ്ടില്‍ നടക്കും.

RELATED STORIES

Share it
Top