Football

19 വര്‍ഷത്തെ കാത്തിരിപ്പ് ; സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ പോര്‍ച്ചുഗ്രീസ് ചാംപ്യന്‍മാര്‍

എഫ് സി പോര്‍ട്ടോ, ബെന്‍ഫിക്ക എന്നിവരെ പിന്‍തള്ളിയാണ് ലിസ്ബണിന്റെ നേട്ടം.

19 വര്‍ഷത്തെ കാത്തിരിപ്പ് ; സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ പോര്‍ച്ചുഗ്രീസ് ചാംപ്യന്‍മാര്‍
X


ലിസ്ബണ്‍: 2002ന് ശേഷം ആദ്യമായി സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ പോര്‍ച്ചുഗ്രീസ് ലീഗ് ഫുട്‌ബോള്‍ ജേതാക്കളായി. ലീഗില്‍ 82 പോയിന്റുമായാണ് 19 വര്‍ഷത്തിന് ശേഷം ലിസ്ബണിന്റെ നേട്ടം. ഇന്ന് നടന്ന മല്‍സരത്തില്‍ ബൊവിസ്തയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചുകൊണ്ടാണ് ലിസ്ബണ്‍ ജേതാക്കളായത്. ലീഗ് കിരീടം കുത്തകയാക്കി വച്ചിരുന്ന എഫ് സി പോര്‍ട്ടോ, ബെന്‍ഫിക്ക എന്നിവരെ പിന്‍തള്ളിയാണ് ലിസ്ബണിന്റെ നേട്ടം. അതിനിടെ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയറിന് തുടക്കം കുറിച്ച സ്‌പോര്‍ട്ടിങ് ലിസ്ബണിലേക്ക് ചേക്കേറുമെന്നും കരിയര്‍ അവിടെ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്നും താരം അറിയിച്ചതായുള്ള റിപ്പോര്‍ട്ടുണ്ട്.




Next Story

RELATED STORIES

Share it