സ്പാനിഷ് ലീഗ്; ബെന്‍സിമാ ഡബിളില്‍ റയല്‍ വിജയപാതയില്‍

ലീഗില്‍ മൂന്നാമതുള്ള റയല്‍ മാഡ്രിഡ് റയല്‍ വലാഡോളിഡിനെ 4-1നാണ് തോല്‍പ്പിച്ചത്. 51, 59 മിനിറ്റുകളിലായിരുന്നു ബെന്‍സിമയുടെ ഗോളുകള്‍.

സ്പാനിഷ് ലീഗ്; ബെന്‍സിമാ ഡബിളില്‍ റയല്‍ വിജയപാതയില്‍

മാഡ്രിഡ്: കരീം ബെന്‍സിമയുടെ ഡബിള്‍ മികവില്‍ റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ വിജയപാതയില്‍ തിരിച്ചെത്തി. ലീഗില്‍ മൂന്നാമതുള്ള റയല്‍ മാഡ്രിഡ് റയല്‍ വലാഡോളിഡിനെ 4-1നാണ് തോല്‍പ്പിച്ചത്. 51, 59 മിനിറ്റുകളിലായിരുന്നു ബെന്‍സിമയുടെ ഗോളുകള്‍. ഒരു ഗോള്‍ പെനല്‍റ്റിയായിരുന്നു. വാര്‍നെ(34), മൊഡ്രിച്ച്(85)എന്നിവരാണ് റയല്‍ മാഡ്രിഡിനായി വല കുലുക്കിയത്. തുടര്‍ച്ചയായ മൂന്ന് തോല്‍വിക്കു ശേഷമാണ് റയലിന്റെ ജയം. മുഹമ്മദ് ടുഹാമിയിലൂടെ വലാഡോളിഡാണ് 29ാം മിനിറ്റില്‍ മുന്നിലെത്തിയത്. തുടര്‍ന്ന് ഒട്ടനവധി അവസരങ്ങള്‍ ടീം സൃഷ്ടിച്ചിരുന്നു. മല്‍സരത്തില്‍ കാസിമറോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു.

ലാലിഗയില്‍ ഇന്നു നടന്ന മറ്റ് മല്‍സരങ്ങളില്‍ റയല്‍ സോസിഡാഡിനെ സെവിയ്യ 5-2ന് തോല്‍പ്പിച്ചപ്പോള്‍ ജിറോണയെ വലന്‍സിയ 3-2ന് തകര്‍ത്തു. ലെവന്റയേ വിയ്യാറല്‍ 2-0ന് തോല്‍പ്പിച്ചു. സെല്‍റ്റാ വീഗോയെ റയല്‍ ബെറ്റിസ് 1-0നും തോല്‍പ്പിച്ചു. ലീഗില്‍ ബാഴ്‌സയ്ക്ക് താഴെ അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്. ഗെറ്റഫെ നാലാം സ്ഥാനത്താണ്.

RELATED STORIES

Share it
Top