Football

നേഷന്‍സ് ലീഗ്; മിലാനില്‍ ഇന്ന് ഫ്രാന്‍സ് -സ്‌പെയിന്‍ ഫൈനല്‍

മല്‍സരങ്ങള്‍ സോണി നെറ്റ്വവര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും.

നേഷന്‍സ് ലീഗ്; മിലാനില്‍ ഇന്ന് ഫ്രാന്‍സ് -സ്‌പെയിന്‍ ഫൈനല്‍
X


മിലാന്‍: യുവേഫാ നാഷന്‍സ് ലീഗിന്റെ ഫൈനലില്‍ ലോകചാംപ്യന്‍മാരായ ഫ്രാന്‍സ് ഇന്ന് സ്‌പെയിനിനെ നേരിടും. മിലാനില്‍ നടക്കുന്ന മല്‍സരം രാത്രി 12.15നാണ്. സെമി ഫൈനലില്‍ മികച്ച ജയം കൈവരിച്ചാണ് ഇരുടീമിന്റെയും വരവ്. യൂറോ കപ്പിലെ തോല്‍വികളുടെ ക്ഷീണം മാറ്റി ഇന്ന് കിരീടം നേടാനാണ് ഇരുവരും ഇറങ്ങുന്നത്. കഴിഞ്ഞ തവണ ആരംഭിച്ച നേഷന്‍സ് ലീഗിലെ നിലവിലെ ചാംപ്യന്‍മാര്‍ പോര്‍ച്ചുഗലാണ്. സെമിയില്‍ ഇറ്റലിയുടെ അപരാജിത കുതിപ്പിന് തടയിട്ടാണ് സ്‌പെയിന്‍ കലാശകൊട്ടിന് യോഗ്യത നേടിയത്. സെമിയില്‍ രണ്ട് ഗോളിന്റെ ലീഡ് നേടിയ ലൂക്കാക്കുവിന്റെ ബെല്‍ജിയത്തെ വീഴ്ത്തിയാണ് ചാംപ്യന്‍മാരായ ഫ്രാന്‍സിന്റെ വരവ്. യുവതാരങ്ങളാല്‍ സമ്പന്നമായ സ്‌പെയിന്‍ യൂറോപ്പിലെ പുതുശക്തികളാവുന്ന തയ്യാറെടുപ്പിലാണ്. മല്‍സരങ്ങള്‍ സോണി നെറ്റ്വവര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും. മുന്നാം സ്ഥാനത്തിനുള്ള മല്‍സരം വൈകിട്ട് (ബെല്‍ജിയം-ഇറ്റലി)6.30ന് നടക്കും.




Next Story

RELATED STORIES

Share it