Football

ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: എം ജി സര്‍വ്വകലാശാല ജേതാക്കള്‍

അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് ദക്ഷിണ മേഖലയില്‍ നിന്ന് 4 ടീമുകള്‍ യോഗ്യത നേടി. എം ജി, കേരള, കാലിക്കറ്റ്, എസ് ആര്‍ എം സര്‍വ്വകലാശാലകളാണ് യോഗ്യത നേടിയത്. അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല മല്‍സരങ്ങള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും

ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: എം ജി സര്‍വ്വകലാശാല ജേതാക്കള്‍
X

കോതമംഗലം : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് സ്‌റ്റേഡിയത്തില്‍ നടന്ന ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാംപന്‍ഷിപ്പില്‍ അതിഥേയരായ എം ജി സര്‍വ്വകലാശാല ചാംപ്യന്മാരായി.നീണ്ട 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ട്രോഫി എം ജി സര്‍വ്വകലാശാലയ്ക്ക് ലഭിക്കുന്നത്.

ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ആറാം ദിവസമായ ഇന്ന് രാവിലെ ഗ്രൗണ്ട് ഒന്നില്‍ (മാര്‍ അത്തനേഷ്യസ് സ്‌റ്റേഡിയം ) നടന്ന ലീഗ് മല്‍സരത്തില്‍ എസ് ആര്‍ എം യൂനിവേഴ്‌സിറ്റിയെ ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്ക് എം ജി യൂനിവേഴ്‌സിറ്റി പരാജയപ്പെടുത്തി.


എം ജി യൂനിവേഴ്‌സിറ്റിക്കുവേണ്ടി ഗിഫ്റ്റി സി ഗ്രേഷ്യസ് (6) ഇരുപത്തിനാലാം മിനിറ്റിലും, മുഹമ്മദ് റോഷന്‍ (12) 42ാം മിനിറ്റിലും ഓരോ ഗോള്‍ വീതം അടിച്ചപ്പോള്‍, എസ് ആര്‍ എം യൂനിവേഴ്‌സിറ്റി ക്ക് വേണ്ടി അലന്‍ രാഹുല്‍ (19) 68ാം മിനിറ്റില്‍ ആശ്വാസം ഗോള്‍ നേടി.

വൈകുന്നേരം 3.30ന് മാര്‍ അത്തനേഷ്യസ് സ്‌റ്റേഡിയത്തില്‍ എം.ജി യും കേരളയും തമ്മില്‍ നടന്ന മല്‍സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.ഇതോടെ എം ജി സര്‍വ്വകലാശാല ദക്ഷിണമേഖല അന്തര്‍ സര്‍വ്വകലാശാല പുരുഷ ഫുട്‌ബോള്‍ കിരീടം ചൂടി. കേരള സര്‍വ്വകലാശാലയ്ക്കാണ് രണ്ടാം സ്ഥാനം.കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയും എസ്ആര്‍ എം യൂനിവേഴ്‌സിറ്റിയും മൂന്നും നാലും സ്ഥാനങ്ങള്‍ പങ്കിട്ടു. എസ് ആര്‍ എം യൂനിവേഴ്‌സിറ്റിയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയും തമ്മില്‍ നടന്ന മല്‍സരത്തില്‍ ഗോളുകള്‍ക്ക് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കാലിക്കറ്റ് ജയിച്ചു.

ഗ്രൗണ്ട് 2ല്‍ നടന്ന കേരള യൂനിവേഴ്‌സിറ്റിയും കാലിക്കറ്റും തമ്മിലുള്ള മല്‍സരത്തില്‍ ഓരോ ഗോളുകളുമായി ഇരുവരും സമനിലയില്‍ പിരിഞ്ഞു. കേരള യൂനിവേഴ്‌സിറ്റിയുടെ താരം ഷഹിര്‍ എസ് (9) 49ാം മിനിട്ടില്‍ ഗോള്‍ അടിച്ചപ്പോള്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കുവേണ്ടി എം എ സുഹില്‍(18) 61ാം മിനിറ്റില്‍ സമനില ഗോള്‍ നേടി.ബെസ്റ്റ് ഗോള്‍ കീപ്പര്‍ സുഹൈല്‍ ഷാനു (കാലിക്കറ്റ്),ബെസ്റ്റ് പ്രോമിസിങ് പ്ലയെര്‍ അര്‍ജുന്‍ വി (എം ജി ),ബെസ്റ്റ് സ്‌െ്രെടക്കര്‍ അഖിന്‍ ടി. എസ് (കേരള ),ബെസ്റ്റ് മിഡ് ഫീല്‍ഡര്‍ നിതിന്‍ വില്‍സണ്‍ (എം. ജി )ബെസ്റ്റ് ഡിഫെന്‍ഡര്‍ അജയ് അലക്‌സ് (എം ജി) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

Next Story

RELATED STORIES

Share it