Football

സീസണിലെ ഏഴാം തോല്‍വി; പിഎസ്ജിക്ക് നിരാശ;മെസ്സിക്കെതിരേ ആരാധകര്‍

യുനൈറ്റഡ് നാലാം സ്ഥാനത്താണ്.

സീസണിലെ ഏഴാം തോല്‍വി; പിഎസ്ജിക്ക് നിരാശ;മെസ്സിക്കെതിരേ ആരാധകര്‍
X



പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് വീണ്ടും തോല്‍വി. ഇന്ന് ലിയോണ്‍ എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജിയെ വീഴ്ത്തിയത്. തോല്‍വി പിഎസ്ജിയുടെ കിരീട പ്രതീക്ഷയ്ക്ക് വിള്ളലായേക്കും. ലീഗില്‍ ഒന്നാം സ്ഥാനത്ത് വെറും ആറ് പോയിന്റിന്റെ ലീഡാണ് പിഎസ്ജിക്കുള്ളത്. മല്‍സരം തുടങ്ങുന്നതിന് മുമ്പ് സൂപ്പര്‍ താരം മെസ്സിക്കെതിരേ ആരാധകര്‍ രംഗത്ത് വന്നിരുന്നു. മെസ്സി ബാഴ്‌സയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് താരത്തെ ആരാധകര്‍ കൂകി വിളിച്ചത്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ന്യൂകാസില്‍ യുനൈറ്റഡിനോട് പരാജയപ്പെട്ടു. ജയത്തോടെ ന്യൂകാസില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. യുനൈറ്റഡ് നാലാം സ്ഥാനത്താണ്.

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് റയല്‍ വലാഡോളിഡിനെ എതിരില്ലാത്ത ആറ് ഗോളിന് പരാജയപ്പെടുത്തി. കരീം ബെന്‍സിമ മല്‍സരത്തില്‍ ഹാട്രിക്ക് നേടി. റൊഡ്രിഗോ, അസെന്‍സിയോ, വാസ്‌ക്വസ് എന്നിവരും സ്‌കോര്‍ ചെയ്തു.





Next Story

RELATED STORIES

Share it