Football

റയലിന് കാത്തിരിക്കണം; സെര്‍ജിയോ റാമോസിന് കൊവിഡ്

ഗെറ്റാഫെ, കാഡിസ് എന്നിവര്‍ക്കെതിരായ ലീഗിലെ മല്‍സരവും റാമോസിന് നഷ്ടമാവും.

റയലിന് കാത്തിരിക്കണം; സെര്‍ജിയോ റാമോസിന് കൊവിഡ്
X


മാഡ്രിഡ്; നാളെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മല്‍സരത്തിനിറങ്ങുന്ന റയല്‍ മാഡ്രിഡിന് വന്‍ തിരിച്ചടി. ലിവര്‍പൂളിനെതിരേയിറങ്ങുന്ന റയല്‍ മാഡ്രിഡ് ക്യാപ്റ്റന് കൊവിഡ് സ്ഥിരീകരിച്ചു. 35 കാരനായ സെര്‍ജിയോ റാമോസിന് കൊവിഡ് പോസ്റ്റീവെന്ന് ക്ലബ്ബ് അറിയിച്ചു. മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് റാമോസ് ചാംപ്യന്‍സ് ലീഗ് ആദ്യ പാദത്തിലും എല്‍ ക്ലാസ്സിക്കോയിലും കളിച്ചിരുന്നില്ല. എന്നാല്‍ പരിക്ക് മാറിയ താരം നാളെ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനിടെയാണ് കൊവിഡ് ബാധ.സ്പാനിഷ് ലീഗിലും അവസാന റൗണ്ട് പോരാട്ടങ്ങള്‍ അടുത്തിരിക്കെയുള്ള റാമോസിന്റെ പരിക്ക് റയലിനെ കാര്യമായി ബാധിക്കും. 10 ദിവസം താരം ക്വാറന്റൈനില്‍ കഴിയും. ഗെറ്റാഫെ, കാഡിസ് എന്നിവര്‍ക്കെതിരായ ലീഗിലെ മല്‍സരവും റാമോസിന് നഷ്ടമാവും.




Next Story

RELATED STORIES

Share it