Football

ബാലണ്‍ ഡിയോര്‍ നേടാനായി സഹായം തേടി; സെര്‍ജിയോ റാമോസിന്റെ സംഭാഷണം പുറത്ത്

2020 ല്‍ ആണ് സംഭവം.

ബാലണ്‍ ഡിയോര്‍ നേടാനായി സഹായം തേടി; സെര്‍ജിയോ റാമോസിന്റെ സംഭാഷണം പുറത്ത്
X


പാരിസ്: സ്പാനിഷ് താരം സെര്‍ജിയോ റാമോസ് ബാലണ്‍ ഡിയോര്‍ നേടാനായി സ്പാനിഷ് പ്രസിഡന്റ് ലൂയിസ് റൂബിയാലസിനോട് സഹായം അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ പിഎസ്ജിയ്ക്ക് വേണ്ടി കളിക്കുന്ന റാമോസ് റയല്‍ മാഡ്രിഡില്‍ ആയിരുന്ന കാലത്താണ് പ്രസിന്റിനോട് സഹായം അഭ്യര്‍ത്ഥിച്ചത്. 2020ലാണ് സംഭവം. ഇരുവരും തമ്മിലുള്ള വാട്‌സ്അപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 2020 ല്‍ ആണ് സംഭവം. ഈ സീസണില്‍ മികച്ച ഫോമിലുള്ള റാമോസ് ബാലണ്‍ ഡിയോര്‍ നേടാന്‍ തനിക്ക് സാധ്യതയുണ്ടെന്നും നേടാന്‍ സഹായം വേണമെന്നും പ്രസിഡന്റിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it