Football

സെര്‍ജിയോ ബുസ്‌കറ്റ്‌സിനെ സൗദിയിലെത്തിക്കാന്‍ അല്‍ നസര്‍

പിഎസ്ജി താരം സെര്‍ജിയോ റാമോസിനെയും അല്‍ നസര്‍ നോട്ടമിട്ടിട്ടുണ്ട്.

സെര്‍ജിയോ ബുസ്‌കറ്റ്‌സിനെ സൗദിയിലെത്തിക്കാന്‍ അല്‍ നസര്‍
X



റിയാദ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ശേഷം മറ്റൊരു വമ്പന്‍ താരത്തെ സൗദിയിലെത്തിക്കാന്‍ അല്‍ നസര്‍ ശ്രമം തുടങ്ങി. അടുത്തിടെ സ്‌പെയിന്‍ ദേശീയ ടീമില്‍ നിന്നും വിരമിച്ച ബാഴ്‌സയുടെ മധ്യനിരതാരമായ ബുസ്‌കറ്റ്‌സിനെ ടീമിലെത്തിക്കാന്‍ ഭീമന്‍ ഓഫര്‍ അല്‍ നസര്‍ മുന്നില്‍ വയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബാഴ്‌സാ താരത്തെ വിട്ടുനല്‍കാന്‍ കോച്ച് സാവി തയ്യാറാവില്ല. ബാഴ്‌സയുടെ മധ്യനിരയിലെ പ്രധാനിയായ ബുസ്‌കറ്റ്‌സിന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കും. താരം കരാര്‍ പുതുക്കാന്‍ തയ്യാറായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സൗദിയില്‍ നിന്നും വരുന്ന ഭീമന്‍ ഓഫര്‍ ബുസ്‌കറ്റ്‌സ് ഒഴിവാക്കില്ല. എന്നാല്‍ ബുസ്‌കറ്റ്‌സിനെ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാരുടെ കോച്ച് സാവി പറയുന്നു. പിഎസ്ജി താരം സെര്‍ജിയോ റാമോസിനെയും അല്‍ നസര്‍ നോട്ടമിട്ടിട്ടുണ്ട്.





Next Story

RELATED STORIES

Share it