Football

പ്രീമിയര്‍ ലീഗില്‍ അഗ്വേറ ഡബിളില്‍ സിറ്റിക്ക് ജയം

സെര്‍ജിയോ അഗ്വേറയുടെ ഇരട്ടഗോളുകളാണ് സിറ്റിക്ക് വമ്പന്‍ ജയം സമ്മാനിച്ചത്.

പ്രീമിയര്‍ ലീഗില്‍ അഗ്വേറ ഡബിളില്‍ സിറ്റിക്ക് ജയം
X

മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ജയം തുടരുന്നു. ഇന്ന് നടന്ന രണ്ടാം മല്‍സരത്തില്‍ ബേണ്‍മൗത്തിനെ സിറ്റി 3-1ന് തോല്‍പ്പിച്ചു. സെര്‍ജിയോ അഗ്വേറയുടെ ഇരട്ടഗോളുകളാണ് സിറ്റിക്ക് വമ്പന്‍ ജയം സമ്മാനിച്ചത്. അഗ്വേറയുടെ കരിയറിലെ 400ാം ഗോളും സിറ്റിക്കായി 235ാം ഗോളുമാണ് ഇന്ന് നേടിയത്. ജയത്തോടെ ലീഗില്‍ ലിവര്‍പൂളിന് താഴെയായി സിറ്റി രണ്ടാമതാണുള്ളത്.

കെവിന്‍ ഡുബ്രെയ്‌നയുടെ പാസില്‍നിന്ന് സെര്‍ജിയോ അഗ്വേറയാണ് സിറ്റിയുടെ ആദ്യഗോള്‍ 15ാം മിനിറ്റില്‍ നേടിയത്. 43ാം മിനിറ്റില്‍ ഡേവിഡ് സില്‍വയുടെ പാസ്സില്‍നിന്ന് റഹിം സ്‌റ്റെര്‍ലിങ് സിറ്റിയുടെ രണ്ടാംഗോള്‍ നേടി. അതിനിടെ ബേണ്‍മൗത്ത് ആദ്യപകുതി അവസാനിക്കാന്‍ മുമ്പ് ഒരുഗോള്‍ നേടി. തുടര്‍ന്ന് 64ാം മിനിറ്റില്‍ ഡേവിഡ് സില്‍വയുടെ പാസ്സില്‍നിന്ന് അഗ്വേറ തന്റെ രണ്ടാം ഗോളും നേടി. ഡേവിഡ് സില്‍വയാണ് മല്‍സരത്തിലെ താരം.

Next Story

RELATED STORIES

Share it