സൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ ഒന്നാം സ്ഥാനത്താണ്.

റിയാദ്: സൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്ന് അല്‍ ഇത്തിഹാദിനെ നേരിടും. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ആദ്യ ഗോള്‍ ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുക. അരങ്ങേറ്റ മല്‍സരത്തില്‍ താരത്തിന് സ്‌കോര്‍ ചെയ്യാനായിരുന്നില്ല. രാത്രി 11.30നാണ് മല്‍സരം. ജയിച്ചാല്‍ ജനുവരി 29ന് നടക്കുന്ന ഫൈനലിലേക്ക് ടീം പ്രവേശിക്കും. ഇന്ന് രാത്രി 8.30ന് നടക്കുന്ന രണ്ടാം സെമിയില്‍ അല്‍ ഫിയ അല്‍ ഹിലാലിനെ നേരിടും. സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ ഒന്നാം സ്ഥാനത്താണ്.
സൗദി പ്രോ ലീഗില്‍ ഇത്തിഫാഖ് ക്ലബ്ബിനെതിരേ കഴിഞ്ഞ ആഴ്ചയായിരുന്നു റൊണാള്‍ഡോയുടെ അരങ്ങേറ്റം. ഇംഗ്ലിഷ് എഫ് എയുടെ വിലക്കിനെ തുടര്‍ന്ന് താരത്തിന് സൗദി ലീഗിലെ കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ കളിക്കാനായിരുന്നില്ല. പിഎസ്ജിയ്ക്കെതിരായ സൗഹൃദ മല്‍സരത്തില്‍ റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന് വേണ്ടി താരം ഇറങ്ങിയിരുന്നു.രണ്ട് ഗോളും റോണോ സ്‌കോര്‍ ചെയ്തിരുന്നു.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMT'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്‍' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMT