Football

സമി ഖദീരയ്ക്ക് ക്രമംതെറ്റിയ ഹൃദയമിടിപ്പ്; യുവന്റസിനായി കളിക്കില്ല

ക്രമംതെറ്റിയ ഹൃദയമിടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജര്‍മന്‍ താരത്തിന് യുവന്റസ് വിശ്രമം അനുവദിക്കുകയായിരുന്നു. അട്രിയല്‍ അരിത്മിയ എന്ന രോഗമാണ് ഖദീരയ്‌ക്കെന്ന് ക്ലബ് സ്ഥിരീകരിച്ചു.

സമി ഖദീരയ്ക്ക് ക്രമംതെറ്റിയ ഹൃദയമിടിപ്പ്; യുവന്റസിനായി കളിക്കില്ല
X

ടൂറിന്‍: ഇന്നു നടക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ മിഡ്ഫീല്‍ഡര്‍ സമി ഖദീര യുവന്റസിനായി കളിക്കില്ല. ക്രമംതെറ്റിയ ഹൃദയമിടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജര്‍മന്‍ താരത്തിന് യുവന്റസ് വിശ്രമം അനുവദിക്കുകയായിരുന്നു. അട്രിയല്‍ അരിത്മിയ എന്ന രോഗമാണ് ഖദീരയ്‌ക്കെന്ന് ക്ലബ് സ്ഥിരീകരിച്ചു. ക്രമംതെറ്റിയ ഹൃദയമിടിപ്പ്, ശ്വാസതടസ്സം, ക്ഷീണം, മന്ദത എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. പരിക്കുകള്‍ കാരണം യുവന്റസിനായി ഖദീര ഈ സീസണില്‍ വെറും 15 മല്‍സരങ്ങളാണ് കളിച്ചത്. യുവന്റസിന്റെ പുതുമുഖതാരം പൗളോ ഡബ്ബാ മാഡ്രിഡിനെതിരേ ഇന്നിറങ്ങും.

റൊണാള്‍ഡോയ്‌ക്കൊപ്പമായിരിക്കും ഡബ്ബയുടെ സ്ഥാനം. റൊണാള്‍ഡോയാവട്ടെ ചാംപ്യന്‍സ് ലീഗിലെ കഴിഞ്ഞ എട്ടുമല്‍സരങ്ങളില്‍ നിന്നായി ഒരു ഗോള്‍ മാത്രമാണ് നേടിയത്. മാഡ്രിഡിനെതിരേയുള്ള ക്രിസ്റ്റിയുടെ ഫോം റെക്കോഡ് മോശമാണ്. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മാഡ്രിഡിനായി മിഡ്ഫീല്‍ഡര്‍ കോക്കേ കളിക്കും. ചെല്‍സിയില്‍നിന്നും ലോണ്‍ അടിസ്ഥാനത്തില്‍ വാങ്ങിയ സ്‌െ്രെടക്കര്‍ ആല്‍വാറോ മൊറാട്ടായും ആദ്യ ഇലവനില്‍ കളിക്കും. ചാംപ്യന്‍സ് ലീഗിലെ കഴിഞ്ഞ അഞ്ചുമല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ വിജയം യുവന്റസിനൊപ്പമായിരുന്നു. ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മന്‍ ക്ലബ്ബായ ഷാല്‍ക്കെയെ നേരിടും.

Next Story

RELATED STORIES

Share it