കോപ അമേരിക്ക; ബ്രസീലിനെ സമനിലയിൽ കുരുക്കി വെനിസ്വേല
BY SHN19 Jun 2019 3:11 AM GMT
X
SHN19 Jun 2019 3:11 AM GMT
ബെലൊ ഹൊറിസോണ്ടോ: കോപ അമേരിക്കയില്‍ രണ്ടാം ജയം തേടിയിറങ്ങിയ ബ്രസീലിന് സമനില. വെനിസ്വേലയാണ് ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. കളിയില്‍ മുഴുവന്‍ സമയവും ആധിപത്യം തുടരാന്‍ ബ്രസീലിനായെങ്കിലും വെനിസ്വേലയുടെ പ്രതിരോധത്തിന് മുന്നില്‍ തന്ത്രങ്ങള്‍ വിലപോയില്ല. ഇരുപകുതികളിലുമായി ബ്രസീൽ അടിച്ച രണ്ടു ഗോളുകളും വിഎആർ പരിശോധനയിൽ ഗോളല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് വെനസ്വേലയ്ക്ക് ആശ്വാസമായത്. ആദ്യ പകുതിയിൽ ഗബ്രിയേൽ ജീസസ് അടിച്ചതായിരുന്നു ആദ്യ ഗോൾ. പക്ഷേ റഫറി ഇത് അനുവദിച്ചില്ല. തുടർന്ന് 87ാം മിനിറ്റിൽ കുട്ടീഞ്ഞോയും ബ്രസീലിനായി ലക്ഷ്യം കണ്ടു. എങ്കിലും ഭാഗ്യം വെനിസ്വലയ്ക്കൊപ്പമായിരുന്നു. ഗോൾ അനുവദിക്കാതെ സമനിലയിൽ തുടരുകയായിരുന്നു. ആദ്യ കളിയില്‍ ബൊളീവിയയെ 3 ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഇന്നിറങ്ങിയത്.
Next Story
RELATED STORIES
മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ല: കെ...
29 Jun 2022 12:47 PM GMTബസ്സപകടത്തില്‍ നഴ്സ് മരിച്ചു
29 Jun 2022 12:27 PM GMTമതസൗഹാര്‍ദം തകര്‍ക്കാന്‍ ബോധപൂര്‍വം ഇവരെ വിലക്കെടുത്തതാണോ?; ഉദയ്പൂര്‍ ...
29 Jun 2022 12:22 PM GMTഏഴ് മാസത്തിനിടെ എട്ട് ഹീമോഫീലിയ രോഗികള്‍ മരിച്ച സംഭവം:കേസെടുത്ത്...
29 Jun 2022 12:04 PM GMTപട്ടാമ്പിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
29 Jun 2022 10:44 AM GMTയാത്രക്കാരുടെ സംതൃപ്തി സര്‍വേയില്‍ നെടുമ്പാശേരി വിമാനത്താവളത്തിന്...
29 Jun 2022 10:36 AM GMT