സഹല്‍ ഏഷ്യാകപ്പ് ടീമില്‍ നിന്ന് പുറത്ത്; ടീം ഇന്ത്യ യുഎഇയിലേക്ക്

നേരത്തെ പ്രഖ്യാപിച്ച 34 അംഗ സ്‌ക്വാഡ് വെട്ടികുറച്ചപ്പോള്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ അവസരം പോയി.

സഹല്‍ ഏഷ്യാകപ്പ് ടീമില്‍ നിന്ന്  പുറത്ത്; ടീം ഇന്ത്യ യുഎഇയിലേക്ക്

ന്യൂഡല്‍ഹി: ജനുവരിയില്‍ യുഎഇയില്‍ തുടങ്ങുന്ന എഎഫ്‌സി ഏഷ്യാകപ്പിനുള്ള 28 അംഗ ടീമിനെ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 34 അംഗ സ്‌ക്വാഡ് വെട്ടികുറച്ചപ്പോള്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ അവസരം പോയി. സഹലിന്റെ ഇന്ത്യന്‍ അരങ്ങേറ്റം ഇനിയും വൈകും.

രാഹുല്‍ ബെഹ്‌കെ, സൂസൈരാജ്, ജോബി ജസ്റ്റിന്‍ തുടങ്ങി നല്ല ഫോമില്‍ ഉള്ള പലരും പുറത്ത് ഇരിക്കുകയാണ്. എന്നാല്‍ സുമീത് പസി, ജെജെ, ജര്‍മന്‍ പ്രീത്, വിനിത് റായ് തുടങ്ങി ഒട്ടും ഫോമില്‍ അല്ലാത്ത പലരും ടീമില്‍ ഉണ്ട്.മലയാളി താരങ്ങളായി ആഷിഖ് കുരുണിയനും അനസ് എടത്തൊടികയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടീം ഇന്ന് അബുദാബിയിലേക്ക് പുറപ്പെടും.ടീം ഏഷ്യാ കപ്പിന് മുന്നോടിയായി രണ്ട് സൗഹൃദ മല്‍സരങ്ങളും കളിക്കും. ഡിസംബര്‍ 27ന് ഒമാനുമായാണ് ഇന്ത്യയുടെ ആദ്യ സൗഹൃദമല്‍സരം.
RELATED STORIES

Share it
Top