Football

മെസ്സി ബാഴ്‌സ വിടുമോ ? വലവിരിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ബാഴ്‌സയില്‍ ഗ്വാര്‍ഡിയോളയ്‌ക്കൊപ്പം കളിച്ച മെസ്സി ക്ലബ്ബിനായി മൂന്ന് ലാ ലിഗ കിരീടവും രണ്ട് ചാംപ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.

മെസ്സി ബാഴ്‌സ വിടുമോ ? വലവിരിച്ച് മാഞ്ചസ്റ്റര്‍ സിറ്റി
X

ഇത്തിഹാദ്: ബാഴ്‌സലോണ മാനേജ്‌മെന്റിനെതിരേ പരസ്യമായി രംഗത്തുവന്ന സൂപ്പര്‍താരം ലയണല്‍ മെസ്സിയ്ക്കായി മാഞ്ചസ്റ്റര്‍ സിറ്റി രംഗത്ത്. മെസ്സിയെ ഫ്രീ ട്രാന്‍സ്ഫറിലെത്തിക്കാനാണ് കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ ശ്രമം. ഇതിനായി മാഞ്ചസ്റ്റര്‍ സിറ്റി ബാഴ്‌സയെ സമീപിച്ചതായും ദി സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മെസ്സിയുടെ ബാഴ്‌സയിലെ കരാര്‍ 2021 വരെയാണ്. എന്നാല്‍, 2020ല്‍ അര്‍ജന്റീനന്‍ താരത്തിന് ഫ്രീ ട്രാന്‍സ്ഫറില്‍ മറ്റ് ക്ലബ്ബില്‍ കളിക്കാമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോസ്‌പെ മരിയാ വ്യക്തമാക്കിയിരുന്നു. ബാഴ്‌സയില്‍ ഗ്വാര്‍ഡിയോളയ്‌ക്കൊപ്പം കളിച്ച മെസ്സി ക്ലബ്ബിനായി മൂന്ന് ലാ ലിഗ കിരീടവും രണ്ട് ചാംപ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.

മുന്‍ കോച്ച് വാല്‍വെര്‍ഡേയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ബാഴ്‌സയില്‍ അടുത്തിടെ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ തലപ്പത്ത് നില്‍ക്കുന്നതിനിടെ കോച്ചിനെ പുറത്താക്കിയത് ചില കളിക്കാരുടെ നിസ്സഹകരണം കൊണ്ടാണെന്ന് ബാഴ്‌സാ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാല്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ മെസ്സി രംഗത്ത് വന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ മെസ്സി ക്ലബ്ബ് വിട്ടേക്കുമെന്നാണ് സിറ്റിയുടെ കണക്കുകൂട്ടല്‍. 2020ല്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിടാമെന്ന കരാര്‍ നിലവിലിരിക്കെ മെസ്സിയുടെ ക്ലബ്ബ് വിടുമോ എന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ കാത്തിരിപ്പ്. തന്റെ കരിയര്‍ അവസാനിക്കുന്നത് വരെ ബാഴ്‌സയില്‍ തുടരുമെന്നാണ് മെസ്സി മുമ്പ് വ്യക്തമാക്കിയിരുന്നു.

നിലവില്‍ മെസ്സി ബാഴ്‌സലോണയ്ക്ക് വേണ്ടി മാത്രമാണ് കളിച്ചിട്ടുള്ളത്. മെസ്സിയ്ക്കായി എത്ര പണവും നല്‍കാമെന്നാണ് സിറ്റിയുടെ വാഗ്ദാനം. ഇംഗ്ലീഷ് ക്ലബ്ബ് സിറ്റിക്ക് പുറമെ ആഴ്‌സണലും ചെല്‍സിയും മെസ്സിയ്ക്കായി വലവിരിച്ചിട്ടുണ്ട്. മെസ്സി ക്ലബ്ബ് വിടുകയാണെങ്കില്‍ ലോകഫുട്‌ബോളിലെ ഏറ്റവും വലിയ കൈമാറ്റത്തിനാവും യൂറോപ്പ് സാക്ഷ്യം വഹിക്കുക. എന്നാല്‍, കൈമാറ്റത്തെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it