Football

റൊണാള്‍ഡോ പോര്‍ച്ചുഗലില്‍ നിരീക്ഷണത്തില്‍; ഡിബാലയ്ക്ക് കൊറോണയില്ല

റൊണാള്‍ഡോ പോര്‍ച്ചുഗലില്‍ നിരീക്ഷണത്തില്‍; ഡിബാലയ്ക്ക് കൊറോണയില്ല
X

ലിസ്ബണ്‍: അര്‍ജന്റീനാ താരം പൗളോ ഡിബാലയ്ക്ക് കൊറോണ വൈറസ് ബാധയില്ല. ഡിബാലയ്ക്ക് കൊറോണ ബാധിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ തന്റെ ടെസ്റ്റ് ഫലം നെഗറ്റീവാണെന്നും തനിക്ക് രോഗമില്ലെന്നും യുവന്റസ് താരമായ ഡിബാല തന്നെ അറിയിച്ചു. സഹതാരം റുഗാനിക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് യുവന്റസ് താരങ്ങള്‍ മുഴുവന്‍ നിരീക്ഷണത്തിലാണ്. സൂപര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിലെ വീട്ടിലാണ് നിരീക്ഷണത്തിലുള്ളത്. ഇറ്റാലിയന്‍ സീരി എയിലെ 121 താരങ്ങള്‍ നിരീക്ഷണത്തിലാണ്. ഇതുവരെ ഇറ്റലിയില്‍ 827 പേരാണ് രോഗം ബാധിച്ചുമരിച്ചത്. 12,000 പേര്‍ കൊറോണാ ബാധിതരാണ്.




Next Story

RELATED STORIES

Share it