Football

സൗദി ലീഗില്‍ വീണ്ടും ഹാട്രിക്കുമായി റൊണാള്‍ഡോ

നിലവില്‍ അല്‍ നസറിനായി എട്ട് ഗോളുകള്‍ താരം നേടിയിട്ടുണ്ട്.

സൗദി ലീഗില്‍ വീണ്ടും ഹാട്രിക്കുമായി റൊണാള്‍ഡോ
X


റിയാദ്: സൗദി ലീഗില്‍ അല്‍ നസറിനായി വീണ്ടും ഹാട്രിക്ക് നേടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇന്ന് ദമാക്കിനെതിരേയാണ് താരത്തിന്റെ ഹാട്രിക്ക്. ഹാട്രിക്ക് നേട്ടത്തോടെ അല്‍ നസര്‍ ജയവും സ്വന്തമാക്കി. രണ്ട് പോയിന്റിന്റെ ലീഡോടെ അല്‍ നസര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ദമാക്ക് ഏഴാം സ്ഥാനത്താണ്. റൊണാള്‍ഡോയുടെ ഒരു ഗോള്‍ പെനാല്‍റ്റിയായിരുന്നു. സൗദി ലീഗിലെ താരത്തിന്റെ രണ്ടാം ഹാട്രിക്കാണ്. നിലവില്‍ അല്‍ നസറിനായി എട്ട് ഗോളുകള്‍ താരം നേടിയിട്ടുണ്ട്.




Next Story

RELATED STORIES

Share it