ലൂക്കാക്കു ഇന്ററിലേക്ക്; പ്രീമിയര്‍ ലീഗ് ഡെഡ്ലൈനിന് നിമിഷങ്ങള്‍ മാത്രം
80 മില്യണ്‍ യൂറോയ്ക്കാണ് ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ ലൂക്കാക്കുവിനെ വാങ്ങിയത്. ജൂലായില്‍ ഇന്റര്‍ 54 മില്യണ്‍ യൂറോയാണ് ലൂക്കാക്കുവിന് വിലപറഞ്ഞത്.
മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ട്രാന്‍സ്ഫര്‍ ഡെഡ്ലൈന് അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമിരിക്കെ സ്റ്റാര്‍ സ്ട്രൈക്കര്‍ റൊമേലു ലൂക്കാക്കുവിനെ സ്വന്തമാക്കി ഇന്റര്മിലാന്. 80 മില്യണ്‍ യൂറോയ്ക്കാണ് ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ ലൂക്കാക്കുവിനെ വാങ്ങിയത്. ജൂലായില്‍ ഇന്റര്‍ 54 മില്യണ്‍ യൂറോയാണ് ലൂക്കാക്കുവിന് വിലപറഞ്ഞത്. എന്നാല്‍, ഇത് യുനൈറ്റഡ് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ഡെഡ് ലൈന്‍ അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെയാണ് ഇന്റര്‍ പുതിയ ഓഫറുമായി യുനൈറ്റഡില്‍ എത്തിയത്.
24 കാരനായ ബെല്‍ജിയം സ്ട്രൈക്കര്‍ 96 മല്സരത്തില്നിന്നായി യുനൈറ്റഡിന് വേണ്ടി 42 ഗോളുകള്‍ നേടിയിട്ടുണ്ട്. അതിനിടെ മറ്റൊരു യുനൈറ്റഡ് താരമായ പോള്‍ പോഗ്ബെയെ ഇതുവരെ ആരും സൈന്‍ ചെയ്തിട്ടില്ല. യുനൈറ്റഡ് പുതിയ താരങ്ങളെയും വാങ്ങിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ചെല്‍സി താരം ഡേവിഡ് ലൂയിസിനെ ആഴ്സണല്‍ എട്ട് മില്യണ്‍ യൂറോക്ക് സ്വന്തമാക്കി. ഡേവിഡ് ബ്രസീലിയന്‍ താരമാണ്. യുവന്റസ് താരം ഡിബാല ടോട്ടന്‍ഹാമിലേക്ക് പോവുമെന്ന വാര്‍ത്തയ്ക്കും ഇന്ന് വിരാമമായി. ഡിബാല തന്നെയാണ് ട്രാന്സ്ഫറില്നിന്ന് പിന്മാറിയത്.
RELATED STORIES
എകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്‍
30 Jun 2022 3:22 PM GMTബഹിഷ്കരണം തുടർന്ന് വി കുഞ്ഞികൃഷ്ണന്; കണക്കവതരിപ്പിക്കാൻ തയാറല്ലെന്ന്...
30 Jun 2022 2:50 PM GMTകേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 10ന്
30 Jun 2022 2:22 PM GMTപ്രവാചക നിന്ദാ മുദ്രാവാക്യം മുഴക്കി വിഎച്ച്പി-ബജിറംഗ്ദള്‍ റാലി
30 Jun 2022 1:52 PM GMTപയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ...
30 Jun 2022 1:31 PM GMT