Football

ഫിറ്റ്‌നെസ് വീണ്ടെടുത്ത് രോഹിത്ത്; ഇന്ത്യന്‍ ടീമിനൊപ്പം ചേരും

നേരത്തെ ഓസിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത്ത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഫിറ്റ്‌നെസ് വീണ്ടെടുത്ത് രോഹിത്ത്; ഇന്ത്യന്‍ ടീമിനൊപ്പം ചേരും
X


ബെംഗളുരു: ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത്ത് ശര്‍മ്മ ഫിറ്റ്‌നെസ് വീണ്ടെടുത്തു. ഇന്ന് ബെംഗളുരുവില്‍ നടന്ന ഫിറ്റ്‌നെസ് ടെസ്റ്റ് രോഹിത്ത് വിജയകരമായി പൂര്‍ത്തീകരിച്ചു. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനായി താരം ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ഫിറ്റ്‌നെസ് പൂര്‍ത്തിയാക്കിയാല്‍ താരത്തെ ടീമിനൊപ്പം പരിഗണിക്കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 14 ന് രോഹിത്ത് ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. ഓസ്‌ട്രേലിയയില്‍ എത്തിയാല്‍ രോഹിത്ത് രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം. ഇതിനാല്‍ താരത്തിന് 17ന് നടക്കുന്ന അഡ്‌ലെയ്ഡ് ടെസ്റ്റിലും 26ന് നടക്കുന്ന മെല്‍ബണ്‍ ടെസ്റ്റിലും കളിക്കാന്‍ കഴിയില്ല. ജനുവരി ഏഴിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിന്റെ പ്ലെയിങ് ഇലവനിലാവും രോഹിത്ത് സ്ഥാനം പിടിക്കുക. ആദ്യ ടെസ്റ്റിന് ശേഷം നായകന്‍ വിരാട് കോഹ്‌ലി ഓസിസില്‍ നിന്നും തിരിക്കും. നേരത്തെ ഓസിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത്ത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് താരം ഫിറ്റ്‌നെസ് പൂര്‍ത്തിയാക്കാത്തതിനാലാണ് ടീമില്‍ ഉള്‍പ്പെടുത്താത്തതെന്ന് ബിസിസിഐ വിശദീകരണം നല്‍കുകയായിരുന്നു.



Next Story

RELATED STORIES

Share it