Football

സ്പാനിഷ് കോപ്പാ ഡെല്‍ റേ റയല്‍ സോസിഡാഡിന്

2020-21 സീസണിലെ ഫൈനല്‍ 17 ന് അത്‌ലറ്റിക്കോ ബില്‍ബാവോയും ബാഴ്‌സലോണയും തമ്മിലാണ്.

സ്പാനിഷ് കോപ്പാ ഡെല്‍ റേ റയല്‍ സോസിഡാഡിന്
X

മാഡ്രിഡ്: അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് റയല്‍ സോസിഡാഡ് 2019-20 സീസണിലെ സ്പാനിഷ് കോപ്പാ ഡെല്‍ റേ കിരീടം നേടി. 34 വര്‍ഷത്തിന് ശേഷമാണ് സോസിഡാഡ് കോപ്പാ ഡെല്‍ റേ കിരീടം നേടുന്നത്. സെവിയ്യയില്‍ നടന്ന മല്‍സരത്തില്‍ ഒയരസാബല്‍ 63ാം മിനിറ്റിലാണ് സോസിഡാഡിന്റെ വിജയഗോള്‍ നേടിയത്. കൊവിഡിനെ തുടര്‍ന്ന് നീട്ടിവച്ച ഫൈനലാണ് ഇന്ന് നടന്നത്. 2020-21 സീസണിലെ ഫൈനല്‍ ഈ മാസം 17 ന് അത്‌ലറ്റിക്കോ ബില്‍ബാവോയും ബാഴ്‌സലോണയും തമ്മിലാണ്. ലാ ലിഗയില്‍ സോസിഡാഡ് നാലാം സ്ഥാനത്തും ബില്‍ബാവോ ഒമ്പതാം സ്ഥാനത്തുമാണ്. വരുന്ന ബുധനാഴ്ച ഇരുവരും ലീഗില്‍ വീണ്ടും ഏറ്റുമുട്ടും.




Next Story

RELATED STORIES

Share it