Football

ലാ ലിഗയില്‍ റയലും ബാഴ്‌സയും ഇന്നിറങ്ങും; മിലാന്‍ ഡെര്‍ബിയും ഇന്ന്

അര്‍ദ്ധരാത്രി 12.30നാണ് പിഎസ്ജിയുടെ മല്‍സരം.

ലാ ലിഗയില്‍ റയലും ബാഴ്‌സയും ഇന്നിറങ്ങും; മിലാന്‍ ഡെര്‍ബിയും ഇന്ന്
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് രാത്രി സൂപ്പര്‍ പോരാട്ടങ്ങള്‍. രാത്രി 7.45ന് നടക്കുന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് റയല്‍ ബെറ്റിസിനെ നേരിടും. അര്‍ദ്ധരാത്രി 12.30ന് ബാഴ്‌സലോണ സെവിയ്യയെ നേരിടും. മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് റയല്‍ സോസിഡാഡിനെ നേരിടും.


ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് മിലാന്‍ ഡെര്‍ബിക്ക് വേദിയാവും. എസി മിലാനും ഇന്റര്‍മിലാനും രാത്രി 9.30ന് ഏറ്റുമുട്ടും.


ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഇന്ന് എവര്‍ട്ടണെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് മല്‍സരം. മാഞ്ചസ്റ്റര്‍ സിറ്റി രാത്രി 10 മണിക്ക് ആസ്റ്റണ്‍ വില്ലയെ നേരിടും.ചെല്‍സിയുടെ എതിരാളി വെസ്റ്റ്ഹാം ആണ്. രാത്രി 7.30നാണ് മല്‍സരം.


ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി ഇന്ന് നാന്റീസിനെ നേരിടും. അര്‍ദ്ധരാത്രി 12.30നാണ് പിഎസ്ജിയുടെ മല്‍സരം.




Next Story

RELATED STORIES

Share it