Football

കിരീടത്തോടെ തുടങ്ങാന്‍ റയല്‍ മാഡ്രിഡ് ഇന്ന് സൂപ്പര്‍ കപ്പിനിറങ്ങും

മല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സില്‍ സംപ്രേക്ഷണം ചെയ്യും.

കിരീടത്തോടെ തുടങ്ങാന്‍ റയല്‍ മാഡ്രിഡ് ഇന്ന് സൂപ്പര്‍ കപ്പിനിറങ്ങും
X


ഹെല്‍സിങ്കി: യുവേഫാ സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന് അര്‍ദ്ധരാത്രി നടക്കും.ഹെല്‍സിങ്കിയിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ജര്‍മ്മന്‍ പ്രമുഖരായ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടുമാണ് ഏറ്റുമുട്ടുക. ചാംപ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പാ ലീഗ് ജേതാക്കളും തമ്മിലാണ് സൂപ്പര്‍ കപ്പിനായി പോരാടുക. പുതിയ സീസണ്‍ കിരീട നേട്ടത്തോടെ തുടങ്ങാനാണ് ആഞ്ചലോട്ടിയുടെ റയലിന്റെ ലക്ഷ്യം. രാത്രി 12.30നാണ് മല്‍സരം. മല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സില്‍ സംപ്രേക്ഷണം ചെയ്യും. ഓഫ്‌സൈഡ് കണ്ടെത്താനായി സെമി ഓട്ടോമാറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ മല്‍സരമെന്ന് പ്രത്യേകതയും സൂപ്പര്‍ കപ്പിനുണ്ട്.




Next Story

RELATED STORIES

Share it