Football

ബെന്‍സിമാ ഡബിളില്‍ റയല്‍ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലേക്ക്; ഇന്റര്‍ പുറത്ത്

അത്‌ലറ്റിക്കോ മാഡ്രിഡ് ആര്‍ ബി സാല്‍സ്ബര്‍ഗിനെ തോല്‍പ്പിച്ച് അവസാന 16ല്‍ ഇടം നേടി.

ബെന്‍സിമാ ഡബിളില്‍ റയല്‍ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലേക്ക്; ഇന്റര്‍ പുറത്ത്
X


മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ റയലിന്റെ അഗ്നി പരീക്ഷയ്ക്ക് അവസാനം. ഗ്രൂപ്പ് ബിയില്‍ ജര്‍മ്മന്‍ പ്രമുഖരായ ബൊറൂസിയാ മൊന്‍ഷന്‍ഗ്ലാഡ്ബാഹിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് റയല്‍ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. നിര്‍ണ്ണായക മല്‍സരത്തില്‍ ഒമ്പത്, 31 മിനിറ്റുകളിലായിരുന്നു ബെന്‍സിമയുടെ ഗോളുകള്‍. ബൊറൂസിയക്ക് മുന്നേറാന്‍ ഒരവസരം നല്‍കാതെയാണ് സിദാന്റെ പട ജയിച്ചുകയറിയത്. ഇതേ ഗ്രൂപ്പിലെ ഇന്റര്‍മിലാന്‍ -ശക്തര്‍ ഡൊണറ്റ്‌സ്‌ക് മല്‍സരം ഗോള്‍ രഹിത സമനിലയിലായി. ഇതോടെ ബോറൂസിയ പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.


ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ആര്‍ ബി സാല്‍സ്ബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് അവസാന 16ല്‍ ഇടം നേടി. ഗ്രൂപ്പില്‍ ബയേണ്‍ നേരത്തെ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിരുന്നു. ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി മാര്‍സിലെയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. എഫ് സി പോര്‍ട്ടോ ഒളിമ്പ്യാക്കോസിനെ എതിരില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു. സിറ്റിയും പോര്‍ട്ടോയും നേരത്തെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ലിവര്‍പൂളിനെ മിഡിറ്റിലാന്റ് സമനിലയില്‍ കുരുക്കി. ലിവര്‍പൂള്‍ നേരത്തെ പ്രീക്വാര്‍ട്ടറില്‍ കടന്നിരുന്നു. അയാകസിനെ അറ്റ്‌ലാന്റ ഒരു ഗോളിനും തോല്‍പ്പിച്ചു. രണ്ടാം സ്ഥാനക്കാരായി അറ്റ്‌ലാന്റയും അടുത്ത റൗണ്ടില്‍ പ്രവേശിച്ചു.






Next Story

RELATED STORIES

Share it