Football

സ്പാനിഷ് കപ്പില്‍ ബാഴ്‌സയോടേറ്റ പരാജയം; സാബി അലോണ്‍സോയെ പുറത്താക്കി റയല്‍ മാഡ്രിഡ്

സ്പാനിഷ് കപ്പില്‍ ബാഴ്‌സയോടേറ്റ പരാജയം; സാബി അലോണ്‍സോയെ പുറത്താക്കി റയല്‍ മാഡ്രിഡ്
X

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിലെ തോല്‍വിക്കു പിന്നാലെ റയല്‍ മഡ്രിഡ് പരിശീലകന്‍ സാബി അലോണ്‍സോയെ പുറത്താക്കി. എല്‍ക്ലാസിക്കോയില്‍ ബാഴ്‌സയില്‍ നിന്നേറ്റ തോല്‍വിയാണ് പെട്ടെന്നുള്ള തീരുമാനത്തിന് കാരണം. പരസ്പര ധാരണയോടെയുള്ള തീരുമാനമെന്നാണ് ക്ലബ്ബ് നല്‍കുന്ന സൂചന. റയല്‍ റിസര്‍വ് ടീം പരിശീലകന്‍ അല്‍വാരോ അര്‍ബെലോവയ്ക്ക് ചുമതല നല്‍കിയിട്ടുണ്ട്. സ്പാനിഷ് ലാലിഗയിലും ചാംപ്യന്‍സ് ലീഗിലും സമീപകാലത്ത് ടീമിന്റെ പ്രകടനം മോശമായതും സാബിക്ക് തിരിച്ചടിയായി. ലാലിഗയില്‍ ബാഴ്‌സയേക്കാള്‍ നാല് പോയിന്റിന് പിന്നിലാണ് റയല്‍.

ക്ലബ്ബിന്റെ ഇതിഹാസതാരം കൂടിയായ സാബി ജര്‍മന്‍ ക്ലബ്ബ് ബയേര്‍ ലേവര്‍ക്യൂസനില്‍ നിന്നാണ് റയലിലേക്ക് എത്തിയത്. 2025 ജൂണ്‍ ഒന്നിനാണ് കാര്‍ലോ ആഞ്ചലോട്ടിയുടെ പിന്‍ഗാമിയായി ചുമതലയേറ്റത്. ടീമിനെ 34 മത്സരങ്ങളില്‍ ഒരുക്കി. 24 ജയവും നാല് സമനിലയും നേടി. ആറ് കളിയില്‍ മാത്രമാണ് തോറ്റത്.




Next Story

RELATED STORIES

Share it